banner

കൊല്ലത്ത് ഉരുൾപൊട്ടൽ; ജില്ലയിൽ ശക്തമായ മഴ തുടരുന്നു, നാളെ ഓറഞ്ച് അലർട്ട്

പുനലൂർ : മുള്ളുമല 80 ൽ ഉരുൾ പൊട്ടൽ. പ്രദേശത്തെ SFCK പ്ലാന്റ്റേഷൻ ഭാഗികമായി വെള്ളത്തിലായി. സ്ഥലത്ത് ശക്തമായ മഴ തുടരുകയാണ്. മുള്ളുമല കോട്ടക്കയം തോട് കര കവിഞ്ഞൊഴുകുന്നു.


മലവെള്ളപ്പാച്ചിൽ മൂലം അലിമുക്ക് അച്ഛൻകോവിൽ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇവ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മേഖലയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രദേശിക റോഡുകളിൽ വെള്ളം കയറി. പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ തുടരുന്നു. അപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 


അതേസമയം, ജില്ലയിൽ കനത്ത മഴ തുടരുന്നു. ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലം ജില്ല കൂടാതെ ഇന്ന് ആറ് ജില്ലകളിൽ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Post a Comment

0 Comments