കൊല്ലം : ജില്ലയിലെ ബീച്ച് സുരക്ഷ മുന്‍നിറുത്തി സുശക്ത സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ജില്ലാ സുരക്ഷാകാര്യ അവലോകന യോഗത്തിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. സമ്പൂർണ്ണ സുരക്ഷയാണ് ലക്ഷ്യം.
കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് ബൈനോക്കുലര്‍, സൈറണ്‍ എന്നിവ ലഭ്യമാക്കുന്നതിന് ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. ലൈഫ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്ന മൈക്കുകള്‍ കേടായത് മാറ്റി പുതിയത് നല്‍കും. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി കൊല്ലം കോര്‍പ്പറേഷന്‍, ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവര്‍ സംയുക്ത പഠനം നടത്തി റിപ്പോര്‍ട്ട് 10 ദിവസത്തിനകം കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്.
വഴിയോര കച്ചവടക്കാര്‍ക്ക് ബീച്ചില്‍ പ്രത്യേക സ്ഥലം അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് കൊല്ലം കോര്‍പറേഷനെ ചുമതലപ്പെടുത്തി. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വരെ ആലപ്പാട് വെള്ളനാതുരുത്ത് ബീച്ചില്‍ നിയന്ത്രണം നടപ്പിലാക്കും. താന്നി ബീച്ചിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കായി ടൂറിസം വകുപ്പ്, ഡി.ടി.പി.സി. എന്നിവയെ ചുമതലപ്പെടുത്തിട്ടുണ്ട്.
0 Comments