banner

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ കൈപ്പള്ളിമുക്ക് സ്വദേശി ഷംനാദ് (28) ആണ് പുത്തൂർ പൊലീസിൻ്റെ പിടിയിലായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയായ ഷംനാദ് മൊബൈലിലൂടെ പരിചയപ്പെട്ട് അടുപ്പത്തിൽ ആവുകയായിരുന്നു. ഇത് ഉപയോഗിച്ച് പെൺകുട്ടിയെ കൊട്ടാരക്കര കെ എസ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ആയൂരിന് സമീപത്തുവെച്ച്  പീഡിപ്പിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് പുത്തൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. 

Post a Comment

0 Comments