banner

ശവമടക്കിനിടെ തർക്കം, കൊല്ലത്ത് യുവാക്കളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ

കൊല്ലം : ശവസംസ്ക്കാര ചടങ്ങിനിടെയുണ്ടായ തര്‍ക്കത്തിനിടെ വധശ്രമത്തിന് മുതിർന്ന യുവാവ് അറസ്റ്റിലായി. കരുനാഗപ്പളളി, നീണ്ടകര വില്ലേജിൽ പുത്തന്‍തുറ പന്നയ്ക്കൽ തുരുത്തിൽ  വടക്കേറ്റത്ത് വീട്ടിൽ അമ്മാച്ചന്‍ എന്നു വിളിപ്പേരുള്ള രതീഷ് (37) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 17ന് പുത്തന്‍തുറ സ്വദേശിയായ യുവാവിന്‍റെ ശവസംസ്ക്കാര ചടങ്ങിനിടെയുണ്ടായ തര്‍ക്കമാണ് വധശ്രമത്തിൽ  കലാശിച്ചത്. 

പുത്തന്‍തുറ സ്വദേശികളായ ജയിംസിന്‍റെ ഇടത് ചെവിക്ക് മുന്‍വശവും ബിനോയിയുടെ അടിവയറ്റിലുമാണ് ഇയാള്‍ ആഴത്തി കുത്തി മുറിവേൽപ്പിച്ചത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഇവര്‍ കൊല്ലം മേവറത്തുളള സ്വകാര്യ ആശുപത്രിയിൽ  ചികിത്സ തേടി. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിൽ പോകുകയായിരുന്നു.

 ഇയാള്‍ ചവറ പാലത്തിന് സമീപം നിൽ ക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  നടത്തിയ പരിശോധനയിൽ  ചവറ പാലത്തിന് താഴെ നിന്നും ഇയാള്‍ പിടിയിലാകുകയായിരുന്നു. നിരവധി ക്രിമനൽ  കേസുകളി പ്രതിയായ ഇയാള്‍ കാപ്പാ പ്രകാരം മുന്‍പ് കരുതൽ  തടങ്കലി കഴിഞ്ഞിട്ടുളളയാളാണ്. 

ചവറ ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍.എ യുടെ നേതൃത്വത്തി സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നൗഫ .എ, സുഖേഷ്.എസ്, സുരേഷ്കുമാര്‍, എസ്.സി.പി.ഓ തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Post a Comment

0 Comments