banner

ദാമ്പത്യ പ്രശ്നം, യുവതി കൊല്ലം ബൈപ്പാസിൽ നിന്ന് കായലിലേക്ക് ചാടി; ചാടിയത് കൈക്കുഞ്ഞിനെ ബന്ധുവിനെ ഏൽപ്പിച്ച ശേഷം

കൊല്ലം : ബൈപ്പാസ്, മങ്ങാട് പാലത്തിൽ നിന്നും കായലിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കരുനാഗപ്പള്ളി സ്വദേശിനിയായ സുരഭി (28) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദാമ്പത്യപ്രശ്നത്തെ തുടർന്നാണ് ആത്മഹത്യ ശ്രമമെന്നാണ് പ്രാഥമിക വിവരം. ബന്ധുവിനൊപ്പം പരവൂർ പൊലീസ് സ്റ്റേഷനിൽ മടങ്ങവേയാണ് സംഭവം. 

യുവതിയോടൊപ്പം കൈക്കുഞ്ഞും ബന്ധുവുമുണ്ടായിരുന്നു ഇവർ ബൈക്കിലാണ് ഇവിടേക്ക് എത്തിയത്. ബൈക്കിൽ സഞ്ചരിച്ച് മങ്ങാട് പാലത്തിൽ എത്തിയപ്പോൾ യുവതി  ബൈക്ക് നിർത്താൻ ആവശ്യപ്പെടുകയും തൻ്റെ കൈയ്യിലുണ്ടായിരുന്ന കൈക്കുഞ്ഞിനെ ബന്ധുവിനെ ഏൽപ്പിക്കുകയും അഷ്ടമുടിക്കായലിലേക്ക് ചാടുകയുമായിരുന്നു.   

തുടർന്ന്, ഇതു വഴി വന്ന അഷ്ടമുടി സ്വദേശിയായ ജോൺസൺ യുവതിയ്ക്ക് പിന്നാലെ ചാടുകയും ഉടൻ രക്ഷപ്പെടുത്തുകയുമായിരുന്നു. യുവതിയെ ഉടൻ ആംബുലൻസിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ നിന്ന് യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും വിവരം ലഭിക്കുന്നുണ്ട്.

ഭർത്താവുമായി നിലനില്ക്കുന്ന കേസിനെ സംബന്ധിച്ച നടപടിയുമായി ബന്ധപ്പെട്ട് പരവൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങവേയാണ് സംഭവം. (പേരിനെ സംബന്ധിച്ച ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.)

Post a Comment

0 Comments