banner

അമിത വേഗം, മന്ത്രി ജെ.ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ദൃശ്യങ്ങൾ പുറത്ത്

തിരുവല്ല ബൈപ്പാസിൽ വച്ച് മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. അമിത വേഗതയിലെത്തിയ വാഹനം ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് സമീപത്തെ മതിലിലേക്ക് ഇടിക്കുകയായിരുന്നു. 

രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. തിരുവല്ല ബൈപ്പാസിൽ മല്ലപ്പള്ളി ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്താണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പോയതായിരുന്നു മന്ത്രി. അപകടത്തെ തുടർന്ന് ഗസ്റ്റ് ഹൗസിലേക്ക് മാറിയ മന്ത്രി പിന്നീട് മറ്റൊരു വാഹനത്തിൽ ഇടുക്കിയിലേക്ക് യാത്ര തിരിച്ചു.

പിന്നാലെ, അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമീപത്തെ മറ്റൊരു വാഹനത്തിൻ്റെ സി.സി.ടി.വികളിൽ നിന്ന് പ്രചരിക്കുകയാണ്. ഇതിൽ മന്ത്രിയുടെ വാഹനത്തിൻ്റെ അമിത വേഗം വ്യക്തമാകുന്നു.



Post a Comment

0 Comments