കൊവിഡ് സാഹചര്യ രൂക്ഷമായ സമയത്താണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഇതിനിടയിൽ ഒരു തവണ തിയറ്ററുകൾക്ക് പ്രവർത്താനാനുമതി നൽകിയെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വീണ്ടും സംസ്ഥാനം ലോക്ഡൗണിലേക്ക് കടക്കുകയായിരുന്നു. ഈ വിഷയം ഉയർത്തി തിയറ്റർ ഉടമകൾ തിയറ്ററുകൾ ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് നിരവധിയായ നിവേദനങ്ങൾ നൽകിയിരുന്നു. തുടർന്ന് ഇന്ന് മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച കൊവിഡ് അവലോകന യോഗത്തിലാണ് ഇളവുകള്‍ സംബന്ധിച്ച് തീരുമാനമായത്.
അതേസമയം, ഇളവ് പ്രാബല്യത്തിൽ വരുന്നതിന് മുന്‍പായി സിനിമാ മേഖലയിലെ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചിട്ടുണ്ട് ഇതനുസരിച്ച് ആയിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. കാണികളും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. തീയറ്ററുകള്‍ക്കുള്ളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാനും അനുമതിയുണ്ട്.
0 Comments