ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. വരുന്ന മണ്ഡലകാലം മുതല്‍ അടുത്ത ഒരു വര്‍ഷത്തെക്കാണ് ചുമതല. മാവേലിക്കര തട്ടാരമ്പലം സ്വദേശി എന്‍. പരമേശ്വരന്‍ നമ്പൂതിരിയാണ് പുതിയ ശബരിമല മേല്‍ശാന്തി. നിലവില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. കോഴിക്കോട് കല്ലായി സ്വദേശി കുറവാക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന ചടങ്ങിലാണ് പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. ഏറെക്കാലമായുളള ആഗ്രഹമാണ് സഫലീകരിച്ചതെന്ന് ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്ത പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു. ചുമതല ഈശ്വര നിയോഗമെന്നായിരുന്നു നിയുക്ത മാളികപ്പുറം മേല്‍ശാന്തിയായ ശംഭു നമ്പൂതിരിയുടെ പ്രതികരണം. നിയന്ത്രണങ്ങവെല്ലാം നിങ്ങി ശബരിമല പഴയതുപോലെ ആകുമെന്ന പ്രതിക്ഷയിലാണ് അദ്ദേഹം.
0 Comments