banner

'പേര് രാമൻ അച്ഛന്റെ പേര് ദശരഥൻ സ്ഥലം അയോദ്ധ്യ, ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല സർക്കാരിന് കാശ് കിട്ടിയാൽ മതി'; പെറ്റിയെഴുതിയ പൊലീസിനെ പറ്റിച്ച് വിരുതൻ, സംഭവം കൊല്ലത്ത്

ചടയമംഗലം :  കഴിഞ്ഞ
രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ആണ് വിഷയം. വാഹനത്തിൽ സഞ്ചരിക്കവേ നിയമലംഘനം നടത്തിയ ആളെ പൊലീസ് പിടികൂടിയപ്പോഴാണ് വൈറലായ സംസാരമുണ്ടായത്. വാഹനം ഓടിച്ചയാളെ
പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥൻ
ഇയാളോട് പെറ്റി അടയ്ക്കുന്നതിനായി പേരും വിലാസവും പറയാൻ പൊലീസ്
ആവശ്യപ്പെടുന്നുണ്ട്.ഈ സമയത്താണ് ഇയാൾ തന്റെ പേരും
വിലാസവും  പറയുന്നത്.

തുടർന്ന്, അഷ്ടമുടി ലൈവ് സംഘം നടത്തിയ അന്വേഷണത്തിൽ നിന്ന് വീഡിയോയിൽ പ്രത്യക്ഷമാകുന്ന പിഴ രസീത് ചടയമംഗലം പൊലീസിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.

പേര് രാമൻ എന്നാണെന്നും അച്ഛന്റെ പേര് ദശരധൻ എന്നും സ്ഥലം ആരാഞ്ഞപ്പോൾ അയോദ്ധ്യ എന്നുമായിരുന്നു യുവാവിന്റെ മറുപടി. യുവാവ് പറഞ്ഞ പേരും വിലാസവും വിശ്വസിച്ചമാതിരി പൂർണമായും എഴുതിയെടുക്കുകയും ചെയ്യുന്നുണ്ട് പൊലീസ് ഉദ്യോഗസ്ഥൻ. ആര് എന്തു
പറഞ്ഞാലും വേണ്ടില്ല സർക്കാരിന്
കാശുകിട്ടിയാൽ മതിയെന്ന് പറയുന്നതും വീഡിയോ ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. 

തുടർന്ന്, ഇയാൾ പറഞ്ഞ പേര് രസീതിൽ എഴുതി നൽകുകയാണ് പൊലീസുകാരൻ ചെയ്യുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വയറലായതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കപ്പെടുന്നത്. എന്നാൽ പൊലീസുകാരനെ കബളിപ്പിക്കാനായി ആൾമാറാട്ടം നടത്തിയ യുവാവിനെതിരെ കേസെടുക്കണമെന്നും അത് പോലെ പൊലീസുകാരൻ്റെ വിദ്യാഭ്യാസം പുന:പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ നിറഞ്ഞു നില്ക്കുന്നത്.

Post a Comment

0 Comments