ആലപ്പുഴ : മലയാളത്തിൻ്റെ അതുല്യനായ അന്തരിച്ച നടൻ നെടുമുടി വേണുവിൻ്റെ ഭൗതിക ശരീരം സന്ദർശിച്ച ശേഷം ഇടറുന്ന വാക്കുകളോടെ മമ്മൂട്ടി. കഴിഞ്ഞ 15 ദിവസം മുന്‍പ് തന്നോടൊപ്പം അഭിനയിച്ചിരുന്നു. നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിന്‍റെ ഓർമ്മകൾ നിലനിൽക്കുമെന്നും വികാരാധീതനായി പറഞ്ഞു നിർത്തി മലയാളത്തിൻ്റെ മഹാനടൻ മമ്മുട്ടി.
നെടുമുടി വേണു അഭിനയ ജീവിതത്തിനുമപ്പുറം തൻ്റെ സുഹൃത്തായിരുന്നു എന്ന് പറഞ്ഞു തുടങ്ങി മമ്മുട്ടി അദ്ദേഹത്തെക്കുറിച്ച് മാധ്യമങ്ങളോട് ഇടറിയ വാക്കുകളോടെ സംസാരിച്ചു.
മമ്മൂട്ടിയുടെ വാക്കുകൾ :
"നെടുമുടി വേണു എന്നു പറയുന്ന, എന്‍റെ സുഹൃത്തിന്‍റെ ഈ വിയോഗം മലയാള കലാ സാംസ്‍കാരിക രംഗത്തിന് വലിയൊരു ആഘാതമാണ്. വ്യക്തിപരമായി എന്‍റെ നഷ്‍ടം നഷ്‍ടമായിത്തന്നെ അവശേഷിക്കുന്നു.
ഞങ്ങള്‍ തമ്മില്‍ ഒരു നാല്‍പത് വര്‍ഷത്തെ പരിചയമുണ്ട്. അതൊരു പരിചയമല്ല, ഒരു സൗഹൃദമാണ്. സൗഹൃദത്തിനപ്പുറത്തേക്കുള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്. അത്രത്തോളം അടുപ്പമുണ്ടായിരുന്നു എനിക്ക്. 15 ദിവസം മുന്‍പ് എന്നോടൊപ്പം അഭിനയിച്ചു. നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിന്‍റെ ഓർമ്മകൾ നിലനിൽക്കും", ഇടയ്ക്ക് ഇടറിയ വാക്കുകളോടെ മമ്മൂട്ടി പറഞ്ഞുനിര്‍ത്തി.
0 Comments