banner

കൺസഷനില്ല, കൊല്ലത്ത് ബസ്സുകൾ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ.

കൊല്ലം : സ്വകാര്യ ബസുകൾ തടഞ്ഞു എസ്എഫ്ഐ പ്രവർത്തകർ. നാളിതുവരെയായി കോളേജ് തുറന്നു പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികൾക്ക് ബസ് കൺസഷൻ നൽകിയിട്ടില്ല. അതിനുപരി കൺസഷൻ ചോദിച്ച വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാരൻ അസഭ്യം പറഞ്ഞു എന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകർ കൊല്ലം കോളേജ് ജം. ബസ്റ്റോപ്പിൽ വെച്ച് ബസുകൾ തടഞ്ഞത്. 

ഓരോ ബസ്സുകളും തടഞ്ഞുനിർത്തി ജീവനക്കാരോട് വിദ്യാർഥികൾക്ക് കൺസഷൻ നൽകണമെന്നും അല്ലാത്തപക്ഷം നിയമപരമായി പോകുമെന്നും താക്കീതും നൽകി. ഇതിനെ തുടർന്ന് അരമണിക്കൂറോളം നാഷണൽ ഹൈവേ ബ്ലോക്കായി. തുടർന്ന് ഇത് അറിഞ്ഞെത്തിയ കൊല്ലം ഈസ്റ്റ് പോലീസ് ഉദ്യോഗസ്ഥർ, സ്ഥലത്തെ സ്ഥിതിഗതികൾ ശാന്തമാക്കുകയും വേണ്ട രീതിയിലുള്ള നടപടിയെടുക്കാൻ കൈകൊള്ളാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകർ കോളേജ് ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ നിന്നും പിരിഞ്ഞുപോയത്.

Post a Comment

0 Comments