മലപ്പുറം താഴെക്കോട് അരക്കുപറമ്പില്‍ നേരിയ തോതില്‍ ഉരുള്‍പൊട്ടി. അരക്കുപറമ്പ് മാട്ടറക്കലിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. ജാഗ്രതാ മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകളെ നേരത്തെ തന്നെ മാറ്റിയിരുന്നു. കരുവാക്കുണ്ട് കല്‍കുണ്ടില്‍ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വഴിക്കടവില്‍ പത്ത് വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് സമീപത്തെ മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
മംഗലംഡാമിന്റെ ഉള്‍പ്രദേശത്ത് വിആര്‍ടിയിലും പോത്തന്‍തോടും ഓടത്തോടിലുമാണ് ഉരുള്‍പൊട്ടിയത് . ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി. സബ്കളക്ടറും തഹസില്‍ദാറും ഉടന്‍ സ്ഥലത്തെത്തും. മൂന്നിടങ്ങളിൽ നിന്നുമായി അൻപതോളം പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചത്.
അതേസമയം, കോഴിക്കോട് ജില്ലാ കളക്ടര്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കുമാരനെല്ലൂരും കൊടിയത്തൂരും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെന്ന് വിലയിരുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ ദുരന്ത സാധ്യതാ മേഖലകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശം നല്‍കി.
കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ. തീക്കോയി മംഗളഗിരിയിൽ 36 ഏക്കറിലാണ് മണ്ണിടിച്ചിലുണ്ടായത്. ആൾത്താമസമില്ലാത്ത മേഖലയായതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ശക്തമായ മഴ തുടരുകയാണ്. പാലക്കാട് ഉരുള്‍പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

കൊല്ലം : അഞ്ചൽ ഏരൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്നു.
ഏരൂർ പഞ്ചായത്തിലെ പതിനാറാം
വാർഡിൽ വെള്ളടിക്കുന്ന് കോളനിക്ക് സമീപം കൃഷ്ണ വിലാസത്തിൽ ഗോപാലകൃഷ്ണൻറ് വീടാണ് മഴയത്തു മണ്ണിടിഞ്ഞ് വീണ്
കോൺക്രീറ്റ് കെട്ടിടത്തിന്റെ ഭിത്തി തകർന്നത്.
ഭിത്തി ഇടിഞ്ഞ് മണ്ണ് മുഴുവൻ ബഡ്‌റൂമിനുള്ളിൽ കയറിയ നിലയിലാണ്. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപെട്ടത്.
0 Comments