സംസ്ഥാനത്തെ കോളജുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
വകുപ്പിന് കീഴിലെ പോളിടെക്‌നിക്കുകളും എഞ്ചിനീയറിംഗ് കോളേജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും ഒക്ടോബർ 18 തിങ്കളാഴ്ച അവധിയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച നടക്കാനിരുന്ന സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കലാലയങ്ങൾ പൂർണ്ണമായി തുറന്നുപ്രവർത്തിക്കാൻ ആരംഭിക്കുന്നത് ഒക്ടോബർ 18ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
0 Comments