banner

സ്വവർഗ്ഗ വിവാഹം ചെയ്തതിന് യുവാക്കൾക്ക് ഒരു വർഷത്തെ വീട്ടുതടങ്കൽ, ഇരുവർക്കും കുഞ്ഞ് ജനിച്ചില്ലെങ്കിൽ വധശിക്ഷ; വിചിത്ര വിധിയുമായി കോടതി

സിംബാബ്‌വെ : അടുത്തിടെ വിവാഹിതരായ സ്വവർഗ്ഗ ദമ്പതികളെ 12 മാസത്തേക്ക് വീട്ടുതടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ട്  ഹൈക്കോടതി. കാലാവധി കഴിയുന്ന പക്ഷം അവരിൽ ആരും ഗർഭിണിയാകുന്നില്ലെങ്കിൽ വധശിക്ഷയ്ക്ക് വിധിക്കാനും കോടതി നിർദേശിച്ചു. ആഫ്രിക്കയിലെ സിംബാബ്‌വെ കോടതിയാണ് ഇത്തരത്തിലൊരു വിചിത്ര വിധി പുറപ്പെടുവിച്ചത്.

"പ്രകൃതി നിയമം വ്യക്തമാണ്. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു, അവർക്ക് പ്രത്യുൽപാദനത്തിനുള്ള ബാധ്യത നൽകിയിരിക്കുന്നു. വിവാഹം ആ മഹത്തായ കടമയുടെ മൂലക്കല്ലും സ്തംഭവുമാണ്. നമ്മുടെ ആഫ്രിക്കൻ മൂല്യങ്ങൾ ഈ പ്രകൃതി നിയമത്തെ സംരക്ഷിക്കുന്നു, നമ്മൾ അത് വളച്ച് അനുവദിക്കുകയാണെങ്കിൽ, നമ്മൾ ആദ്യം ആയിരിക്കണം ഈ പുതിയ, പാശ്ചാത്യ സംസ്കാരം സ്വാഭാവിക നിയമം ഉയർത്തിപ്പിടിക്കുകയും പ്രജനനം തുടരുകയും ചെയ്യും" - വിധി പ്രസ്താവനയിൽ കോടതി വ്യക്തമാക്കി.

സിംബാബ്‌വെ ഹൈക്കോടതി ജസ്റ്റിസ് മെഹലൂബ് വിധി പ്രസ്താവന നടത്തിയത്. വിധിയെ തുടർന്ന് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് നിരവധി അഭിപ്രായങ്ങളാണ് ഉരുത്തിരിഞ്ഞു വരുന്നത്. ഇതിൽ വിധിയെ അനുകൂലിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ഏറെയും.

ദക്ഷിണാഫ്രിക്ക ആണെങ്കിൽ അവർക്ക്  ഇഷ്ടമുള്ളത് ചെയ്യാമെന്നും അത് ഒരു സ്വതന്ത്ര രാജ്യമാണ് - ഒരു നടി പങ്ക് വെച്ച വാർത്തയ്ക്ക് താഴെ  വിക്ടർ മോട്ടോർസ് ക്ലെമൻ്റ് എന്ന ദക്ഷിണാഫ്രിക്കൻ സ്വദേശി അഭിപ്രായപ്പെട്ടു.

إرسال تعليق

0 تعليقات