banner

പി. സതീദേവിയുടെ സ്ഥാനമൊഴിയലിന് പിന്നാലെ, മഹിളാ സെക്രട്ടറി സ്ഥാനത്തേക്ക് സിഎസ് സുജാത


തിരുവനന്തപുരം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സിപിഎം നേതാവും മുൻ എംപിയുമായ സി എസ് സുജാതയെതെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന അഡ്വ. പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ നിയമനം.

നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ആയിരുന്നു സുജാത. ട്രഷറർ സ്ഥാനത്തേക്ക് ഇ പത്മാവതി ( കാസർകോട്) യെ തെരഞ്ഞെടുത്തു. സൂസൻകോടി സംസ്ഥാന പ്രസിഡന്റായി തുടരും. സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആർ ബിന്ദു എന്നിവർ പങ്കെടുത്തു. 

എസ്എഫ്ഐയിലൂടെയാണ് സുജാത രാഷട്രീയരംഗത്തെത്തുന്നത്. 2004ൽ മാവേലിക്കരയിൽ നിന്നും ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.

Post a Comment

0 Comments