banner

വടി കൊടുത്ത് അടി വാങ്ങുന്ന ജനങ്ങൾ, ഇന്ത്യയിലെ ഇന്ധന വിലക്കയറ്റവും വർദ്ധിക്കുന്ന ശൗചാലയ നിർമ്മാണവും; സമരങ്ങളില്ലേ?

ഇന്ധനങ്ങൾക്ക് അനുദിനം വില വർദ്ധിക്കുകയാണ്. പതിവ് തെറ്റാതെ ഇന്ന്  പെട്രോളിന് 25 പൈസയും, ഡീസലിന് 31 പൈസയും കൂടിയിട്ടുണ്ട്.

യുപിഎ സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം നടത്തുകയും നടുറോഡിൽ വണ്ടി തള്ളുകയും ചെയ്ത കുറേ മനുഷ്യർക്ക് ജനം വോട്ട് നൽകി വിജയിപ്പിച്ചു. സത്യാവസ്ഥ പറഞ്ഞാൽ, ജനത്തിനെ അടിക്കാൻ ജനം തന്നെ വടി കൊടുത്ത പോലെ.

യു.പി.എ സർക്കാരിൻ്റെ കാലത്ത് ക്രൂഡ് ഓയിലിന് വില ബാരലിന് 107.09 ഡോളറാണെങ്കിൽ ഇന്ന് അതിൽ നിന്ന് ഇരുപത്തിയഞ്ച് ശതമാനത്തിന് മേലാണ് കുറവ് (ബാരലിന് 73 ഡോളർ). എന്നാല്‍ നോക്കണെ ഡീസൽ വില അനുദിനം സെഞ്ച്വറിയിലേക്കും പെട്രൊൾ വില ഏക്കാലത്തെയും റെക്കോർഡിലേക്കും. 

2014 ൽ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പെട്രോൾ വില ലിറ്ററിന് 71.41 രൂപ. ഇപ്പോൾ വില 82 കഴിഞ്ഞു. വ്യത്യാസം പത്തിലധികം രൂപ. യുപിഎ ഭരണകാലത്ത് ഡീസല്‍ വില ലിറ്ററിന് 55.49 രൂപ. ഇപ്പോൾ വില 71.55 രൂപ. വ്യത്യാസം 16.06 രൂപ. 2014 ൽ പെട്രോളിന്‍റെ എക്സൈസ് ഡ്യൂട്ടി ലിറ്റരിന് 9.20 രൂപ. ഇന്ന് 19.48 രൂപ. വർധനവ് 111.70%. 2014 ൽ ഡീസലിന്‍റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 3.46 രൂപ. ഇന്ന് ലിറ്ററിന് 15.33 രൂപ. വ്യത്യാസം 343.06%. 

സമരങ്ങൾ അടുത്തൊന്നും ഇല്ലെന്നാണ് രാഷ്ട്രീയ പ്രതിനിധികൾ പലരും പരസ്യമായി അടിവരയിടുന്നത്. നിയമങ്ങളെല്ലാം സ്റ്റേ ചെയ്തിട്ടും കർഷകർക്ക് വേണ്ടി പൊതുയിടങ്ങളിൽ സമരങ്ങളിലേർപ്പെടുമ്പോൾ അജണ്ടയായി ഇന്ധനവിലയും നൽകുന്നതിൻ്റെ പൊരുൾ ഒന്ന് ഓർമ്മപ്പെടുത്താമെന്ന് കരുതി.

Post a Comment

0 Comments