banner

കല്ലടയാറിന് തീരത്തുള്ളവർ ജാഗ്രത പാലിക്കണം, കൊല്ലത്തിന് പുറമേ മൂന്ന് ജില്ലകളിലെ നദികളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. കൊല്ലം കല്ലടയാര്‍, പത്തനംതിട്ട അച്ഛന്‍കോവിലാര്‍, തിരുവനന്തപുരം കരമനയാര്‍ എന്നീ നദി തീരത്തുള്ളവർ ജാഗ്രത പാലിക്കുന്നതിനായിട്ടാണ് ഓറഞ്ച് അലേര്‍ട്ട്. 

അതേസമയം, സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കേന്ദ്രത്തിൻ്റെ ജാഗ്രതാ മുന്നറിയിപ്പിനെ തുടർന്ന് തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഒരു ദിവസത്തെ ഇടവേളയ്ക്ക്ശേഷം കേരളത്തിൽ വീണ്ടും ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനത്തെ തുടർന്ന് നാളെ 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം , ആലപ്പുഴ, കാസർകോട് ജില്ലകളിലൊഴികെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

വ്യാഴാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസർഗോഡും ഒഴികെ എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇന്ന് എട്ടു ജില്ലകളിൽ യെലോ അലേർട്ട് നിലവിലുണ്ട്. കിഴക്കൻകാറ്റ് ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകുനുള്ള കാരണം.

നാളെ ഭാരതപ്പുഴ,പെരിയാർ,ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി,ചാലക്കുടി, നദീതീരങ്ങളിൽ 26 മുതൽ 37 മില്ലീമീറ്റർ മഴയും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 മുതൽ 25 മില്ലീ മീറ്റർ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

0 Comments