banner

ചികിത്സയ്ക്കായി കരുതിയ പണം സ്വകാര്യ ബസ്സിൽ വച്ച് മോഷ്ടിച്ച യുവാവ് പിടിയിലായി

സ്വകാര്യ ബസ്സില്‍ മോഷണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു
 നഗരത്തിലെ സ്വകാര്യ ബസില്‍ മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. ഇളമ്പളളൂര്‍ ചവറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വെളിയം വെങ്ങൂര്‍ പി.ഓ യില്‍ വളളിക്കാലില്‍ പുത്തന്‍വീട്ടില്‍ റോയി എന്നു വിളിക്കുന്ന റോയി ഏബ്രഹാം കോശി (53) ആണ് പോലീസ് പിടിയിലായത്. 

കിളികൊല്ലൂരില്‍ നിന്നും ആശ്രാമത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി വന്ന എണ്‍പതുകാരന്‍റെ പോക്കറ്റിലുണ്ടായിരുന്ന 700 രൂപയാണ് ഇയാള്‍ മോഷണം ചെയ്തത്. വയോധികനായ അബ്ദുല്‍ സമദിന്‍റെ പോക്കറ്റില്‍ നിന്നും പണമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞ് വയ്ക്കുകയായിരുന്നു. 

സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് വന്നു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആര്‍, എസ്സ്.ഐ മാരായ ശിവദാസന്‍പിളള. രതീഷ്കുമാര്‍.ആര്‍, ബാലചന്ദ്രന്‍, എ.എസ്.ഐ മിനുരാജ്, സി.പി.ഓ അഭിലാഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Post a Comment

0 Comments