വസ്തുതകളും കണ്ടെത്തലുകളും എന്ത് തന്നെയായിരുന്നാലും 125 വർഷത്തിന് മേൽ പഴക്കമുള്ള ഈ അണക്കെട്ടിന് ഒരു പ്രവർത്തന ഘടനയായി നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ ഇല്ല! രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും നമ്മൾ മാറ്റിവയ്ക്കേണ്ട സമയമാണിത് - പൃഥ്വിരാജ് സുകുമാരൻ തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഇതോടെ, മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു നായകത്വമായതായി ആരാാധകരും മുല്ലപ്പെരിയാർ വിഷയത്തിൽ നിരന്തരമായി ഇടപ്പെടുന്നവർ വ്യക്തമായി. ഏകദേശം 40 ലക്ഷം മനുഷ്യർ മരിക്കുന്നതിനെതിരെയും വരാനിരിക്കുന്ന വൻ ദുരന്തം തടയാനും പ്രിഥ്വിരാജ് പങ്ക് വെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ജലനിരപ്പ് 137 അടി പിന്നിട്ടു. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി.
0 Comments