HISTORY HUNT - Ashtamudy Live News
മലയാള സാഹിത്യലെ ആധുനികതയ്ക്ക് തുടക്കം കുറിച്ച എഴുത്തുകാരിൽ പേരെടുത്ത പറയേണ്ട എഴുത്തുകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. പൂനത്തിലിൻ്റെ തൂലികയ്ക്ക് എല്ലായിപ്പോഴും കഥാപാത്രങ്ങൾ വെറും സങ്കല്പങ്ങളായിരുന്നില്ല. അവയെല്ലാം പൂനത്തിന് ചുറ്റുമുള്ള മനുഷ്യരായിരുന്നു, കഥകളായിരുന്നു, അത്രമേൽ ജീവിതങ്ങളായിരുന്നു.
ആരെയും ഗൗനിക്കാതെ നടത്തുന്ന ചില ഫലിത പ്രയോഗങ്ങൾക്ക് ജനപ്രീതിയാർജ്ജിച്ചു അവ സമകാലികമായിരുന്നു ഇത് പുനത്തിൽ കൃതികളെ ജനപ്രിയമാക്കി.
മലമുകളിലെ അബ്ദുള്ള എന്ന ചെറുകഥയിലൂടെ മുഖ്യധാര സാഹിത്യ ലോകത്തേക്ക് പുനത്തിൽ കാലെടുത്തുവെച്ചത്. ഈ കൃതിക്ക് 1975-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ഇതിനുശേഷം വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ നോവൽ, ഓർമ്മക്കുറിപ്പുകൾ, യാത്രാവിവരങ്ങൾ തുടങ്ങി എഴുത്തിന്റെ സകല മേഖലകളിലൂടെയും സഞ്ചരിച്ച് സാഹിത്യ ലോകത്ത് തന്റെതായ സ്ഥാനം പിടിച്ചെടുക്കാൻ പുനത്തിലിന് സാധിച്ചു.
നവഗ്രഹങ്ങളുടെ തടവറ, അലിഗഢിലെ തടവുകാരൻ, സൂര്യൻ, കത്തി എന്നീ രചനകൾക്ക് ശേഷം വന്ന സ്മാരക ശിലകൾ എന്ന നോവലാണ് വായനക്കാരുടെ മനസ്സിലേക്ക് പുനത്തിൽ എന്ന എഴുത്തുകാരനെ പിടിച്ചിരുത്തിയത്. പുനത്തിലിന്റെ ഏറ്റവും മികച്ച കൃതിയായും സ്മാരകശിലയാണ് കണക്കാക്കപ്പെടുന്നത്. വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആറ്റബീ തുടങ്ങിയ കഥാപാത്രങ്ങളാണ് സ്മാരകശിലകൾക്ക് ജീവൻ നൽകിയത്. നോവൽ സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഈ നോവിലിനെ തേടിയെത്തി.
അവലംബനം : മാത്യഭൂമി
0 Comments