banner

പുനീത് രാജ്കുമാർ അന്തരിച്ചു, വിടവാങ്ങിയത് ജീവകാരുണ്യ മേഖലയിലെ നായകം; ജിമ്മിൽ വർക്ക്ഔട്ടിൽ ഏർപ്പെട്ടിരുന്ന നടന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു

കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ  ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു പിന്നാലെയാണ് മരണം.

ജിമ്മിൽ വർക്ക്ഔട്ടിൽ ഏർപ്പെട്ടിരിക്കവെ  നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ  സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി പുനീതിനെ  വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു, എന്നാൽ മെഡിക്കൽ സ്റ്റാഫ് അദ്ദേഹത്തിൻ്റെ ജീവനായി കഠിന ശ്രമങ്ങൾക്കിടയിലും അദ്ദേഹത്തിൻ്റെ ശരീരം പ്രതികരിച്ചിരുന്നില്ല. 46-കാരനായ നടൻ ഉച്ചയ്ക്ക് 2:30-ന് മരിച്ചതായി സ്ഥീരികരിച്ചു. 

അതിനിടെ, കർണാടക സർക്കാർ, ആരാധകർക്കിടയിൽ ഉണ്ടാകാനിടയുള്ള ആക്രമ മനോഭാവം മുൻ‌കൂട്ടി കണ്ട് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

Post a Comment

0 Comments