താൻ ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയാവുന്നെന്ന് വെളിപ്പെടുത്തി പ്രീതി തൻ്റെ സുഹൃത്തിന് മേസേജും ഇത് സാധൂകരിക്കുന്ന ഫോട്ടോകളും അയച്ച് നൽകിയിരുന്നു. ടയര്‍ വ്യവസായം നടത്തിവന്നിരുന്നു പ്രീതിയുടെ ഭർത്താവ് അഖിലിന് ബിസിനസിൽ നേരിടേണ്ടി വന്ന പരാജയം മൂലം വരുമാനം നിലച്ചിരുന്നു. ഇത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി. പ്രീതി ടയര്‍ ഷോറൂമില്‍ ജോലി ചെയ്തു ലഭിക്കുന്ന വരുമാനത്തിലാണ് ഇവർ ജീവിച്ചത്.
ഇടയ്ക്കിടെ പ്രീതിയോട് വീട്ടിൽ പോയി പണം കൊണ്ടുവരാൻ ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നെന്ന് പ്രീതി സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. സ്വന്തമായി വീടോ സമ്പത്തോ ഇല്ലാതിരുന്ന അഖിലിന്റെ കുടുംബത്തിൻ്റെ ആഡംബര ജീവിതത്തിന് ആവശ്യമായ പണം പ്രീതിയുടെ കുടുംബത്തില്‍ നിന്ന് ലഭിക്കണമെന്നായിരുന്നു അഖിലിന്റെയും അമ്മയുടെയും ആവശ്യമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പണം ആവശ്യപ്പെട്ട് പലപ്പോഴും മര്‍ദ്ദിക്കുമെന്നുള്ള കാര്യം പ്രീതി വീട്ടുകാരോട് മറച്ചുവയ്ക്കുകയായിരുന്നു.
പീഢനം സഹിക്കവയ്യെന്നും താൻ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്നും പ്രീതി പറഞ്ഞതായി വാട്സാപ്പ് മേസേജുകളിൽ നിന്ന് സുവ്യക്തമാണ്. ഇതിനിടെയാണ് അന്ത്യം.
0 Comments