banner

ഫുൾ എ പ്ലസ് നേടിയിട്ടും വിദ്യാർത്ഥികൾക്ക് സീറ്റില്ല, സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ആർ.വൈ.എഫ് മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

പത്താംക്ലാസിൽ ഫുൾ എ പ്ലസ് നേടിയിട്ടും വിദ്യാർത്ഥികളും രക്ഷകർത്താക്കളും സീറ്റിനുവേണ്ടി തെരുവിൽ അലയുന്നത് കേരളത്തിൽ ആദ്യമായി ഉള്ള കാഴ്ചയാണ്. കേരളത്തിൽ വിദ്യാർത്ഥി സമരങ്ങളിലൂടെ അധികാരത്തിൽ കയറിയ ഇടതു പക്ഷ ഗവൺമെൻറ് അധികാരത്തിൽ വന്നിട്ട് നടത്തുന്നത് വിദ്യാർത്ഥി വിരുദ്ധ സമീപനമാണ്. വായിൽ വരുന്നത് കോതയ്ക്ക് പാടുന്ന വിദ്യാഭ്യാസമന്ത്രി മനോനില തെറ്റിയ പോലെയാണ് പെരുമാറുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വിദ്യാഭ്യാസ മന്ത്രി രാജി വെക്കുന്നതാണ് അഭികാമ്യം എന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് സി.പി സുധീഷ് കുമാർ സംസാരിച്ചു.

SSLC പാസായ എല്ലാവർക്കും പ്ലസ് വൺ പ്രവേശനം നൾകണമെന്നാവശ്യപ്പെട്ടാണ് ആർ.വൈ.എഫ് വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ചിന്നക്കടയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഡി.ഡി.ഇ ഓഫീസിനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി.

ആർ വൈ എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ്.കല്ലട അധ്യക്ഷതവഹിച്ചു. പി എസ് .യു സംസ്ഥാന സെക്രട്ടറി ഫെബി സ്റ്റാലിൻ സ്വാഗതo പറഞ്ഞു, ആർ. വൈ എഫ് സംസ്ഥാന നേതാക്കളായ പുലത്തറ നൗഷാദ് യു. ഉല്ലാസ് കുമാർ, അഡ്വ. വിഷ്ണു മോഹൻ, മനോജ് പന്തവിള, ഷാജഹാൻ കിഴനില, സജീവ് ദാമോദരൻ പി.എസ്.യു നേതാക്കളായ ആനന്ദ് ഷൈൻ, ശിവപ്രസാദ് ഓച്ചിറ, ബൽറാം, അനന്തകൃഷ്ണൻ, ആർ.വൈ.എഫ് നേതാക്കളായ ഡേവിഡ് സേവിയർ, ത്യദീപ് ആശ്രമം തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ മാർച്ചിന് പ്രിജിത്ത് പൂക്കോടൻ, അപ്പൂസ് പുത്തൻകാവ്, റഫീഖ് കിഴക്കേവിടൻ, മുൻഷ്യർ ബഷീർ, ശക്തി കുമാർ, രമേശ് പത്തനാപുരം, സുധീഷ് കുണ്ടറ, ഗോഡ്ലി ഗിബ്സ്, ദീപ്തി ശ്രാവണം, നമിത, സാന്ദ്രാ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

إرسال تعليق

0 تعليقات