banner

പൈശാചികം, രാജ്യതലസ്ഥാനത്ത് 6 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

രാജ്യതലസ്ഥാനമായ ഡൽഹിയിൽ 20 കാരനായ യുവാവ് 6 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇയാളുടെ മുഖം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

ഡൽഹിയിലെ രഞ്ജിത് നഗർ ഏരിയയിലാണ് സംഭവം. 20കാരനായ യുവാവാണ് 6 വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം പെൺകുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പൈശാചികമായ അക്രമം നടന്നത്. ബന്ധുക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പാസ്‌പോർട്ടിൽ രക്തക്കറ കണ്ടതായി പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ബലാത്സംഗത്തിനിരയായതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. 

ഇരയായ 6 വയസ്സുകാരിയെ യുവാവ് പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ദിവസ വേതന തൊഴിലാളിയുടെ മകളായ പെൺകുട്ടിയെ ചോക്ലേറ്റോ മറ്റോ നൽകാമെന്ന് പ്രലോഭിപ്പിച്ചിരിക്കാനാണ് സാധ്യതയെന്ന് വ്യത്തങ്ങൾ സൂചിപ്പിക്കുന്നു.

പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കർശന നടപടിയെടുക്കാൻ ഡൽഹി വനിതാ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

إرسال تعليق

0 تعليقات