banner

നെഞ്ചത്ത് കൈ അമർത്തി ഗ്രൗണ്ട് വിട്ട് സെർജിയോ അഗ്യൂറോ, താരത്തിന് കാർഡിയാക് ആർറിത്മിയയെന്ന് സ്ഥിരീകരണം

ക്യാമ്പ് നൗവിൽ നടന്ന അലാവസിനെതിരായ മത്സരത്തിനിടെ ബാഴ്‌സലോണ താരം സെർജിയോ അഗ്യൂറോയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായി റിപ്പോർട്ട്, തുടർന്ന് ഹാഫ് ടൈമിന് തൊട്ടുമുമ്പ് താരത്തെ ആശുപത്രിയിലേക്ക് മാറ്റി. 

ഹാഫ്-ടൈം ബ്രേക്കിന് മിനിറ്റുകൾക്ക് മുമ്പാണ് സെർജിയോ അഗ്യൂറോയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്, ഗ്രൗണ്ടിൽ ലഭിച്ച വൈദ്യസഹായത്തിന് ശേഷം അഗ്യൂറോയെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിൽ ഗ്രൗണ്ട് വിടുന്നതിന് മുമ്പ് താരം തൻ്റെ നെഞ്ചിൽ കൈയമർത്തി പിടിച്ച് നിൽക്കുന്നതാണ് കണ്ടത്. തുടർന്ന് കളിയുടെ 42-ാം മിനിറ്റിൽ 33 കാരനായ അർജന്റീനക്കാരൻ ഫിലിപ്പെ കുട്ടീഞ്ഞോയെ ബാഴ്സ കളിക്കളത്തിലിറക്കി. 

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന് കാർഡിയാക് ആർറിത്മിയ - ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടെത്തി. അദ്ദേഹത്തിന് ഇങ്ങനെ നേരത്തെയും സംഭവിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ, സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന് അറിയാൻ കൂടുതൽ ആഴത്തിലുള്ള പരിശോധനകൾ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥിതി ഗുരുതരമായതിൽ അഗ്യൂറോയ്ക് ആശങ്കയുള്ളതായും പുറത്ത് വരുന്ന റിപ്പോർട്ടിൽ പറയുന്നു.

Post a Comment

0 Comments