banner

ക്രിക്കറ്റിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ വിദ്യാർത്ഥികൾക്ക് ആക്രമണം

ആൾ ഇന്ത്യ ഡസ്ക്ക് - അഷ്ടമുടി ലൈവ്: ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെ പഞ്ചാബിലെയും ചണ്ഡീഗഡിലെയും പല കോളേജുകളിലും കശ്മീരി വിദ്യാർത്ഥികൾ ശാരീരികമായി ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകൾ.
പഞ്ചാബിലെ ഭായ് ഗുരുദാസ് എഞ്ചിനീയറിംഗ് & ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ബോയ്സ് ഹോസ്റ്റലിൽ നിഷ്‌കരുണം കാശ്മീരി വിദ്യാർത്ഥികളെ മർദ്ദിക്കുന്ന തരത്തിലുള്ള വീഡിയോകൾ പുറത്ത് വന്നത്. കാശ്മീരി വിദ്യാർത്ഥികൾ ഇവ സ്ഥിരീകരിച്ചതായാണ് വിവരം.

മണിക്കൂറുകൾക്ക് മുമ്പാണ് ടി -20 മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് തോൽവി വരിച്ചത്. ടി -20യിൽ ആദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനോട് തോൽവി വഴങ്ങുന്നത്. കളിയിൽ നായകൻ വിരാട് കോലിയുടെ അർധ സെഞ്ച്വറി ഒഴികെ മത്സരത്തിൽ ഒരു മേഖലയിലും ഇന്ത്യയ്ക്ക് ആധിപത്യം സ്വീകരിക്കാനായില്ല. ഇതൊടെ ചരിത്രത്തിലാധ്യമായി ലോകകപ്പ് വേദിയിൽ പാകിസ്താനോട് തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യയുടെ മടക്കം. പാകിസ്താന് വേണ്ടി ബൗളിങ്ങ് ചെയ്ത ഷഹീൻ അഫ്രിദി ഇന്ത്യയ്ക്ക 3 വിക്കറ്റ് വീഴ്ത്തി ആധിപത്യം സ്ഥാപിച്ചു. ഇതോടെ പരുങ്ങലിലായ സ്കോർ നില ഇന്ത്യയ്ക്ക് തോൽവി സമ്മാനിക്കുകയായിരുന്നു. ഷഹീൻ അഫ്രീദി കളിയിലെ മികച്ച താരമായി.

12.5 ഓവറിൽ തങ്ങളുടെ സ്കോർ നില നൂറിലേക്ക് പായിക്കാൻ പാകിസ്താന് സാധിച്ചപ്പോൾ അവസാന ഏഴോവറിലായി ആകെ 51 റൺസ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. പാക്കിസ്ഥാൻ ഓപ്പണർമാരെ വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിക്കാതെ പോയപ്പോൾ 17.5 ഓവറിൽ പാകിസ്താൻ 10 വിക്കറ്റ് ജയം നേടി. സ്കോർ ഇന്ത്യ; 20 ഓവർ 151/ 7 ,പാകിസ്താൻ 17.5 ഓവർ 152/ 0

Post a Comment

0 Comments