തിരുവനന്തപുരം : നിയസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായി ബിജെപിയിൽ പുനഃസംഘടന. സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രനെ നിലനിർത്തിക്കൊണ്ടാണ് പുനഃസംഘടന. എന്നാൽ പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റി, നേതൃത്വത്തിൻ്റെ അത്യപ്തിയെ തുടർന്നാണ് സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണി സാധ്യമായതെന്നാണ് സൂചന. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്‍ തന്നെ തുടരുമെന്നത് മാത്രമല്ല ജനറല്‍ സെക്രട്ടറിമാരും തുടരും.
നിയമസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി സംസ്ഥാനത്ത് ദയനീയ തോൽവി നേരിട്ടിരുന്നു. ഇതിന് പിന്നാലെ കീഴ് ഘടകങ്ങളിൽ നിന്നടക്കം ചില ഘട്ടങ്ങളിൽ നേത്യത്വത്തിന് പരോക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. തുടർന്നാണ് ബിജെപി പുനഃസംഘടനയെപ്പറ്റി വാർത്തകൾ പ്രചരിച്ചത് എന്നിരുന്നാലും ഈ സമയങ്ങളിലെല്ലാം നേത്യത്വത്തിന് കൃത്യമായ പുനർ സംഘടനാ നിലപാടുകൾ ഉണ്ടായിരുന്നുവെന്നതിൻ്റെ സൂചനയാണ് ഇപ്പോഴത്തെ നയപരമായ അഴിച്ചുപണി.
അതേസമയം, പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറല്‍ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത് വക്താവായ ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. ട്രഷററായിരുന്ന ജെ.ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഇ കൃഷ്ണദാസാണ് ട്രഷറര്‍. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി. എം ഗണേഷ് തന്നെ സംഘടനാ സെക്രട്ടറി സ്ഥാനത്ത് തുടരും. ഓഫീസ് സെക്രട്ടറിയായിരുന്ന ഗിരീശനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി.
സന്ദീപ് വചസ്പതി, കെ.വി.എസ് ഹരിദാസ്, ടിപി സിന്ദുമോള്‍ എന്നിവരെ വക്താക്കളായി ഉള്‍പ്പെടുത്തി. ജി രാമന്‍നായര്‍, എംഎസ് സമ്പൂര്‍ണ എന്നിവരേ ദേശീയ കൗണ്‍സിലിലേക്കും ഉള്‍പ്പെടുത്തി. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ പലരേയും സംസ്ഥാന സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments