banner

സസ്പെൻഡ് ചെയ്ത് ഉത്തരവ്, കെ.എസ്.ആർ.ടിസിക്ക് മറുപടിയുമായി മുങ്ങിയ ബസ്സിൻ്റെ ഡ്രൈവർ

കോട്ടയം : മലവെള്ളപ്പാച്ചിലിൽ വെള്ളത്തിലായ റോഡിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന ആക്ഷേപം,  കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്പെൻഷൻ ഉത്തരവ്.

തുടർന്ന് നടപടിയിൽ രൂക്ഷപ്രതികരണവുമായി ഡ്രൈവർ രംഗത്ത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് സെബാസ്റ്റ്യനാണ് ഫെയ്സ്ബുക്കിലൂടെ കെ.എസ്.ആർ.ടി.സിയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. പൂഞ്ഞാർ സെന്റ്മേരീസ് പള്ളിക്ക് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെയാണ് ജയദീപ് ബസോടിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയാണ് ജയദീപിനെ സസ്പെൻഡ് ചെയ്യിപ്പിച്ചത്. അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് ഈ സസ്പെൻഷൻ വലിയ അനുഗ്രമായെന്നാണ് ജയദീപ് പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലൂടെയുള്ള ജയദീപിന്റെ ഒരു പ്രതികരണം താഴെ വായിക്കാം : 
എന്നെ സസ്പെൻഡ് ചെയ്ത കെ.എസ്.ആർ.ടി.സിയിലെ കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ

Post a Comment

0 Comments