banner

കടയ്ക്കൽ ചന്ദ്രനായി വീണ്ടും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ: ജനക്ഷേമം അന്വേഷിച്ച് യാത്രക്കാർക്കൊപ്പം സർക്കാർ ബസിൽ യാത്ര

മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയ വൺ എന്ന
മലയാള ചിത്രം കണ്ടവർ ഒന്നാകെ ആഗ്രഹിച്ചൊരു
കാര്യമാണ് ഞങ്ങളുടെ നാട്ടിലും ഇങ്ങനെ ഒരു
മുഖ്യമന്ത്രി ഉണ്ടായിരുന്നുവെങ്കിലെന്ന്. എന്നാൽ ആ
ഭാഗ്യമിപ്പോൾ ലഭിക്കുന്നത് തമിഴ്നാട്
ജനതക്കാണന്നുമാത്രം.പൊതു ജനങ്ങളോട് കുശലം
പറഞ്ഞും, പൊതു ഗതാഗതം ഉപയോഗിച്ചുമൊക്കെ
ജനകീയനാകാൻ ഒരുങ്ങുകയാണ് തമിഴ്നാട്
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
ചെന്നെ ത്യാഗരായനഗറിൽ നിന്ന് കണ്ണകി
നഗറിലേക്ക് സർവീസ് നടത്തുന്ന എം19ബി എന്ന
സർക്കാർ ബസിൽ കഴിഞ്ഞ ദിവസം യാത്ര ചെയ്തവർ
സഹയാത്രികനെ കണ്ട് ഒന്ന് ഞെട്ടി.അത് തങ്ങളുടെ
മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞപ്പോൾ പലർക്കും
സന്തോഷം അടക്കി പിടിക്കാനായില്ല. സർക്കാർ
അധികാരമേറ്റ ശേഷം ബസുകളിൽ സ്ത്രീകൾക്ക്
സൗജന്യയാത്ര അനുവദിച്ചിരുന്നു.അതിനെ കുറിച്ച്
ബസിലുണ്ടായിരുന്ന സ്ത്രീ യാത്രികാരുമായി വിശദമായി
സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഇതിന് മുമ്പ് മുഖ്യമന്ത്രി ഇത്തരത്തിൽ സന്ദർശനം
നടത്തിയത് ധർമപുരി ജില്ലയിലെ ആദിയമ്മൻകോട്ടെ
പൊലീസ് സ്റ്റേഷനിൽ ആയിരുന്നു.രാത്രി
സേലത്തേക്ക് പോകും വഴിയായിരുന്നു മുഖ്യമന്ത്രിയുടെ
സന്ദർശനം. മുഖ്യമന്ത്രി അതുവഴി കടന്ന് പോകുമെന്ന്
നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും പൊലീസ്
സ്റ്റേഷനിലെത്തുമെന്ന് ആരും
പ്രതീക്ഷിക്കുന്നില്ല.പൊതുജനങ്ങളോടുള്ള പൊലീസ്
നിലപാടുകളും പരാതികളിൽ മേലുള്ള നടപടികളും
നേരിട്ട് അറിയാനായിരുന്നു സ്റ്റാലിന്റെ വരവ്.ഒരു
സാധാരണ സന്ദർശനത്തിനപ്പുറം ഒരുപാട് സമയം
സ്റ്റേഷനിൽ ചെലവഴിച്ച് ഫയലുകൾ ഉൾപ്പെടെ
പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹം
മടങ്ങിയത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ
ഭാഗമായി ഒരു ജനകീയ മുഖ്യമന്ത്രി വിളിപ്പേര്
അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.

Post a Comment

0 Comments