banner

വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള സ്കൂളില്‍ ചേരാം, അതിനായി ടിസി ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

പ്രത്യക ലേഖകൻ

തിരുവനന്തപുരം : കൊവിഡ് സാഹചര്യത്തിൽ സ്കൂൾ പ്രവേശനത്തിന് ടിസി ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. വിദ്യാർത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളിൽ ചേരുന്നത് തടയാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. ടി.സിക്ക് പകരമായി വ്യക്തി സാക്ഷ്യപത്രം (സെൽഫ് ഡിക്കളറേഷൻ) മതിയാകും ഇവ ഉള്ള  വിദ്യാർത്ഥിയ്ക്ക് ഏതൊരു വിദ്യാലയത്തിലേേക്കും അഡ്മിഷൻ കരസ്ഥമാക്കാം. ഇതു സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

എന്നാൽ ചില സ്കൂളുകളിൽ നിന്നായി വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസ് അയക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് സര്‍ക്കാര്‍ ഈ വിഷയങ്ങളെ വളരെ ഗൗരവമായായ രീതിയിലാണ് കാണുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും അവ അനുവദിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വിദ്യാഭ്യാസ അവകാശ നിയമം സെക്ഷൻ 5 (2) , (3) നിഷ്കർഷിക്കുന്നതിൻ്റെ ലംഘനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.'

ഏതൊരു സ്കൂളിലെയും പ്രധാന അധ്യാപകൻ വിദ്യാർത്ഥികൾക്ക് ടിസി നൽകേണ്ടതുണ്ട്. വിദ്യാര്‍ത്ഥി പുതുതായി ചേരാൻ ഉദ്ദേശിക്കുന്ന സ്കൂളിൻറെ അടിസ്ഥാന സാഹചര്യങ്ങൾ മുഖവിലയ്ക്കെടുത്ത് മാത്രമേ പ്രവേശനം നൽകാൻ സാധിക്കൂ. ഹയർസെക്കൻഡറി സ്കൂൾ ട്രാൻസ്ഫർ സിംഗിൾ വിൻഡോ അഡ്മിഷൻ നടപടി ക്രമങ്ങൾ അനുസരിച്ച് തന്നെ നടക്കുമെന്നും മന്ത്രി എ.എൻ. ഷംസീര്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി വ്യക്തമാക്കി.

Post a Comment

0 Comments