banner

'തന്തയില്ലാത്ത കുട്ടിയെ നിനക്ക് വേണോ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ആക്രമണം', SFIക്കെതിരെ AISFവനിതാ നേതാവ് 

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ SFI നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് AISF വനിതാ നേതാവ് രംഗത്ത്. ഇന്നലെ എം.ജി സർവകലാശാലയിലെ സെനറ്റ് ഇലക്ഷനുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കിടെ തന്റെ മാറിടത്തിൽ പിടിച്ച് ലൈംഗികമായി അതിക്രമിച്ചെന്നും, തന്തയില്ലാത്ത കുട്ടിയെ നിനക്ക് വേണോ എന്ന് പറഞ്ഞ് ആക്രമിച്ചതായും കോട്ടയം ഗാന്ധി നഗർ പോലീസിന് എഐഎസ്എഫ് സംസ്ഥാന ചുമതലയുള്ള വനിതാ നേതാവ് നൽകിയിരിക്കുന്ന മൊഴി.

ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കാൻ ശ്രമിച്ചതായും ഇവർ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. അക്രമത്തിനിടെ തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. 'തന്തയില്ലാത്ത കുട്ടിയെ നിനക്ക് വേണോ' എന്ന് ആക്രോഷിച്ച് കൊണ്ടായിരുന്നു അക്രമമെന്ന് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ഇന്നലെ ഈമെയിൽ വഴി പെൺകുട്ടി പരാതി നൽകിയിരുന്നു. ഈ പരാതിയാണ് ഗാന്ധിനഗർ പോലീസിന് കൈമാറിയത്. ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിട്ടെത്തി മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചിരുന്നു എങ്കിലും ചികിത്സയിലായതിനാൽ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇന്ന് പുറത്തിറങ്ങിയ ശേഷം പെൺകുട്ടി ഗാന്ധിനഗർ പൊലീസിലെത്തി മൊഴി നൽകിയത്.

Post a Comment

0 Comments