കൊല്ലം : തടിക്കാട് മാലൂർ സ്വദേശി ബദറുദ്ദീൻ്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താനായി കബർ പൊളിച്ച് പുറത്തെടുത്തത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തുപുരം മെഡിക്കൽ കോളേജിലേയ്ക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു.
കഴിഞ്ഞ 23 നാണ് ബദറുദ്ദീനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. എന്നാൽ തൂങ്ങി മരിച്ച വിവരം മറച്ചു വച്ച് സ്വാഭാവിക മരണമാണെന്ന് പറഞ്ഞ് മൃതദേഹം വീട്ടുകാർ തടിക്കാട് മുസ്ലിം ജമാഅത്ത് കബർ സ്ഥാനിയിൽ കബറടക്കം നടത്തുകയായിരിന്നു. ബദറുദ്ദീന്റെ ചില ബന്ധുക്കളും നാട്ടുകാരും നൽകിയ പരാതിയെ തുടർന്നാണ് കബറക്കം നടത്തിയ മൃതദേഹം പുറത്തെടുത്ത്. പോസ്റ്റ്മോർട്ടം നടത്താൻ നടപടി ആരംഭിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11 മണിയ്ക്ക് മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിച്ചു.
പുനലൂർ ഡി.വൈ.എസ്.പി ബി.വിനോദ്, അഞ്ചൽ സി.ഐ കെ.ജി ഗോപകുമാർ , എസ് ഐ . ജ്യോതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടിയ്ക്ക് വേണ്ടി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് അയക്കുന്നത്.
പോസ്റ്റുമോർട്ടം നടപടി ഒഴിവാക്കാൻ വേണ്ടിയാണ് തൂങ്ങി മരിച്ച വിവരം മറച്ചുവച്ചതും കബറടക്കം നടത്തിയത് എന്നാണ് കമ്പറടക്കം നടത്തിയവരുടെ വിശതി കെണം.
ബദറുദീന്റെ സഹോദരീ ഷാഹിദ ഉന്നതപോലീസ് അധികാരികൾക്കും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവായത്.
0 Comments