banner

സ്കൂൾ വൃത്തിയാക്കുന്നതിനിടെ ബോംബ്, പരിഭ്രാന്തരായി ജനം

കണ്ണൂർ : സ്കൂൾ വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി. കണ്ണൂർ ആറളത്താണ് സംഭവം. സ്കൂൾ വൃത്തിയാക്കുന്നതിനിടെയാണ് തദ്ദേശിയമായി നിർമ്മിച്ചവയാണെന്ന് കരുതുന്ന ബോംബുകൾ കണ്ടെത്തിയത്. ആറളം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് രണ്ട് ബോംബ് കണ്ടെത്തിയത്. ശൗചാലയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.

സ്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് പിടിഎ അംഗങ്ങളും നാട്ടുകാരും ചേർന്ന് സ്കൂള്‍ വൃത്തിയാക്കിയത്. ഇതിനിടെയാണ് ഉഗ്രശേഷിയുള്ള ബോംബുകള്‍ ശൗചാലയത്തില്‍ നിന്നും കണ്ടെത്തിയത്. പിടിഎ ഭാരവാഹികള്‍ ഉടന്‍ ആറളം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി.

Post a Comment

0 Comments