banner

സ്ത്രീധനവുമായി നവവധു ഒളിച്ചോടി, മധ്യസ്ഥ ചർച്ചയിൽ കുറച്ച് തിരികെ നൽകി; രണ്ടാഴ്ച പോലും തികയ്ക്കാത്ത കല്യാണം

തിരുവനന്തപുരം : വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം കഴിയവേ നവവധു കാമുകനോടൊപ്പം ഒളിച്ചോടി. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് കാഞ്ഞിരംകുളം പൊലീസ് നടത്തി അന്വേഷണത്തിൽ യുവതിയെയും കാമുകനെയും കണ്ടെത്തിയെങ്കിലും യുവതി ഭർത്താവിനും വീട്ടുകാർക്കും ഒപ്പം പോകാൻ വിസമ്മതിച്ചു തുടർന്ന്  കോടതിയിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. പുല്ലുവിള സ്വദേശിനിയായ 23 കാരിയായ യുവതിയാണ് സ്വന്തം വീട്ടുകാരെയും ഭർത്താവിനെയും മറന്ന് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. 

പ്രവാസിയായ പുല്ലുവിള സ്വദേശിയായ യുവാവ് രണ്ടാഴ്ചമുമ്പാണ് മതാചാര പ്രകാരം യുവതിയുമായുള്ള വിവാഹം നടത്തിയത്. ആർഭാടപൂർവ്വമായ വിവാഹമായിരുന്നു അത്. ഭർത്താവിൻ്റെ വീട്ടിൽ കഴിയുന്നതിനിടയിൽ എസ്.ബി.ഐ.യിലെ കളക്ഷൻ ഏജന്റായ യുവതി ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് മുങ്ങി. പോകുന്ന പോക്കിൽ സ്ത്രീധനമായി കൊടുത്ത 51 പവന്‍റെ ആഭരണങ്ങളും കാറുമായാണ് പോയത്. വൈകിട്ടായിട്ടും യുവതി  തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. 

പിന്നിട്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരോധാനം ഒളിച്ചോട്ടമാണെന്ന് കണ്ടെത്തുന്നത്. അന്വേണ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച്  ഭർത്താവിനൊപ്പമോ വീട്ടുകാർക്കൊപ്പമോ പോകാൻ യുവതി കൂട്ടാക്കിയില്ല. തർക്കം രൂക്ഷഷമായതോടെ വീട്ടുകാരിൽ നിന്നും കൈക്കലാക്കിയ ആഭരണങ്ങളിൽ കുറച്ച് പിതാവിന് തിരിച്ച് നൽകാമെന്നും യുവതി വാദം ഉന്നയിച്ചു. യുവതിയെ അനുനയിക്കാനുള്ള ശ്രമം പാളിയതോടെ യുവതിയ്ക്കെതിരെ പൊലീസ് ഒളിച്ചോട്ടത്തിന് കേസെടുത്തു. 

യുവതിയുമായി പ്രേമത്തിലായിരുന്ന കാമുകൻ വിവാഹത്തിന് മുമ്പ് വിവാഹാലോചനയുമായി യുവതിയുടെ വീട്ടിൽ എത്തിയെങ്കിലും വീട്ടുകാർ വിസമ്മതിച്ചതായി പറയപ്പെടുന്നു. ഇതോടെ ഒളിച്ചോടാൻ തീരുമാനിച്ച യുവതി സ്വത്ത് മോഹിച്ച് വിവാഹം കഴിയുന്നതുവരെ കാത്തിരുന്നതായാണ് പൊലീസ് പറയുന്നത്.

Post a Comment

0 Comments