banner

സിപിഐഎം നേതാവിന്റെ തിരോധാനത്തിന് പിന്നില്‍ പാർട്ടി തന്നെയെന്ന് ബന്ധുക്കൾ, അന്വേഷണത്തിന് സിബിഐ വരണമെന്ന് കുടുംബം

ആലപ്പുഴ : സിപിഐഎം പ്രാദേശിക നേതാവായ തോട്ടപ്പള്ളി സ്വദേശി സജീവന്റെ തിരോധാനത്തിന് പിന്നിൽ സിപിഐഎം പാർട്ടിയുടെ പ്രാദേശിക നേതൃത്വം തന്നെെയെന്ന് കുടുംബം. സജീവനെ കാണാതായി 28 ദിവസം പിന്നിടുമ്പോഴും പൊലീസ് അന്വേഷണം എവിടെയും എത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും സജീവനെക്കുറിച്ച് യാതൊരു വിധ വിവരങ്ങളും നാളിത് വരെ ലഭിക്കാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും ഭാര്യ സജിത പറഞ്ഞു. 

കാണാതാകുന്നതിന്റെ തലേ ദിവസം രാത്രി വിരമിച്ച പൊലീസ് സേനാഗം കൂടിയായ ഒരു സിപിഐഎം പ്രാദേശിക നേതാവ് ദീർഘനേരം സജീവനുമായി സംസാരിച്ചിരുന്നതായും കുടും ബാ പറയുന്നു.  കാണാതായ ദിവസം അതിരാവിലെ സജീവൻ്റെ ഫോണിലേയ്ക്ക് മറ്റൊരു പ്രാദേശിക നേതാവ് രണ്ടുതവണ വിളിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം  പരാതിയിൽ ഉന്നയിച്ചിട്ടും പൊലീസ് ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സിപിഐഎം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗവും തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവുമായി കെ സജീവനെ കഴിഞ്ഞ മാസം 29നാണ് കാണാതായത്. മത്സ്യത്തൊഴിലാളിയായ സജീവൻ കടലിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രി വരേണ്ട സമയം കഴിഞ്ഞും കാണാതായതിനെത്തുടർന്ന് 29 ന് തന്നെ കുടുംബം അമ്പലപ്പുഴ പൊലീസിൽ പരാതിയും നൽകിയിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ തോട്ടപ്പള്ളി ഹാർബർ റോഡിലൂടെ ഉച്ചയ്ക്ക് 1.08 ന് സജീവൻ നടന്നു പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. എന്നാല്‍ അതിനുശേഷം സജീവനെ സംബന്ധിച്ച മറ്റൊരു വിവരവും പൊലീസ് അന്വേഷണത്തില്‍ ലഭിച്ചില്ല. അതേസമയം, സജീവനെ കാണാതായതിനെത്തുടർന്ന് മാറ്റി വെച്ച സിപിഐഎം പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം കഴിഞ്ഞദിവസം നടന്നു.

Post a Comment

0 Comments