banner

സര്‍ക്കാരിൻ്റേത് മണ്ടന്‍ തീരുമാനങ്ങള്‍, എൻ്റെ മരണത്തിന് ഉത്തരവാദി സർക്കാർ; കോട്ടയത്ത് യുവാവ് ജീവനൊടുക്കി



ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ വ്യാപാരി സര്‍ക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് ആത്മഹത്യ ചെയ്തു. ചങ്ങനാശ്ശേരി കുറിച്ചിയിലെ ഹോട്ടല്‍ ഉടമ കനകക്കുന്ന് ഗുരുദേവ ഭവനില്‍ സരിന്‍ മോഹനാണ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.


ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ കുറിച്ചി ലെവല്‍ക്രോസിനു സമീപം കോട്ടയം തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ഇടിച്ചായിരുന്നു മരണം. ആറു മാസം മുമ്പ വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ ആയിരുന്നുവെന്നും അശാസ്ത്രീയമായ ലോകഡൗണ്‍ നിയന്ത്രണങ്ങളാണ് ജീവിതം തകര്‍ത്തതെന്നും കുറിപ്പെഴുതിയാണ് സരിന്‍ ജീവിതം അവസാനിപ്പിച്ചത്. തന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാരാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഭാര്യയെയും രണ്ടു കുട്ടികളെയും സഹായിക്കണമെന്നും കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നുണ്ട്. 

എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ രക്ഷിക്കണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഹോട്ടല്‍ ആവശ്യത്തിനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും കിട്ടാതായതോടെ സരിന്‍ ദുഃഖിതനായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ടി. ആര്‍ ജിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

إرسال تعليق

0 تعليقات