banner

ഉടുത്തിരുന്ന സാരി തുണയായി, കുളത്തിൽ വീണ അറുപത്കാരി ജലത്തിൽ പൊങ്ങിക്കിടന്നത് മണിക്കൂറോളം

ഉടുത്തിരുന്ന സാരിയിൽ എയർ തങ്ങിനിന്നത്
തുണയായി. കുളത്തിൽ വീണ അറുപതുകാരി
മണിക്കൂറുകളോളം ജലത്തിൽ
പൊങ്ങികിടന്നു.

സുജിത്ത് കൊട്ടിയം
കൊല്ലം കടയ്ക്കൽ ക്ഷേത്രക്കുളത്തിൽ
അകപ്പെട്ട അറുപത് വയസ്സ് കാരിയെ
മണിക്കൂറുകൾക്ക് ശേഷം കടയ്ക്കൽ
ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. നിലമേൽ കൈതോട് സ്വദേശി സുശീലയാണ് അപകടത്തില്പെട്ടത്. ഇവർ ക്ഷേത്രത്തിൽ എത്തി ക്ഷേത്രക്കുളത്തിലെ മൽസ്യങ്ങൾക്ക് തീറ്റ നൽകവെയാണ് കുളത്തിൽ വീഴുന്നത്. ഇവർ കുളത്തിൽ അകപ്പെട്ടത് മറ്റാരും അറിഞ്ഞില്ല.

ഇവരുടെ സാരിയിൽ എയർ തങ്ങി നിന്നതിനാൽ മണിക്കൂറുകളോളം
ജലത്തിൽ പൊങ്ങി കിടന്നു. ഉച്ചക്ക്
കുളത്തിൽ അകപ്പെട്ട ഇവരെ മൂന്ന്
മണിയോട് കൂടിയാണ് വാർഡ് മെമ്പറായ
മർഫി കാണുന്നത്. കുളത്തിന് മധ്യഭാഗത്തായ് എന്തോ
പൊങ്ങികിടക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് ഒരു സ്ത്രീയുടെ ശരീരമാണെന്ന് മനസിലാകുന്നുത്. തുടർന്ന് അപ്പോൾ തന്നെ ഫയർഫോഴ്സിനെ വിവരം
അറിയിച്ചു. ഫയർഫോഴ്സ് എത്തി ഇവരെ
കരക്കെത്തിച്ചു. 

സാരിയിൽ എയർ
തങ്ങി നിന്നതാണ് ഇവരുടെ ജീവന്
രക്ഷയായത്. നല്ല ആഴമുളള ക്ഷേത്രക്കുളത്തിൽ നിരവധിജീവനാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അവസാനമായി തമിഴ് നാട്ടിൽ നിന്നെത്തിയ അച്ഛനും രണ്ടു മക്കളും ഈ കുളത്തിൽ അകപ്പെട്ട്
മരണപ്പെട്ടിരുന്നു.

Post a Comment

0 Comments