banner

വിവാദം: കോവിഡ് വാക്സിനും, ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള പണവും ഇന്ധനവിലയിൽ നിന്നെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

രാജ്യത്ത് ഡീസൽ പെട്രോൾ വില കുതിക്കുന്ന സാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ വില ഉയരുകയാണ്. ഈ വിഷം രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ചതോടെ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി രംഗത്തെത്തി. 

രാജ്യത്തെ എണ്ണവിലയിലെ വർധനയെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്, പെട്രോൾ, ഡീസൽ നികുതികളിൽ നിന്ന് സ്വരൂപിക്കുന്ന പണം രാജ്യത്തുടനീളമുള്ള ഒന്നിലധികം ക്ഷേമപദ്ധതികൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പകർച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് സൗജന്യ കോവിഡ് വാക്സിനുകളും, ഭക്ഷണവും, പാചക വാതകവും നൽകുന്നതിന് സഹായിക്കാനാണ് നികുതി പണം ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര മന്ത്രി പറയുന്നതത് പ്രകാരം, പകർച്ചവ്യാധി സമയത്ത് രാജ്യത്ത് ഒരു കോടി ഡോസ് വാക്സിൻ പൂർത്തിയായി. 60 കോടി ആളുകൾക്ക് ഒരു വർഷത്തേക്ക് ഒരു ദിവസം 3 തവണ ഭക്ഷണം നൽകുന്ന ഉജ്ജ്വല പദ്ധതി നടപ്പാക്കുകയും. 4 കോടി പാവപ്പെട്ടവർക്ക് സൗജന്യ പാചക വാതകം നൽകുകയും ചെയ്യുന്നു. ഒരു ലിറ്റർ ഇന്ധനത്തിന് 12 രൂപ നിരക്കിൽ, നിരവധി ജനക്ഷേമ പദ്ധതികൾ ഉണ്ട്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് എണ്ണവില ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, ഹർദീപ് സിങ് പുരിയുടെ പരാമർശം വിവാദമായതോടെ പരിഹസിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.

Post a Comment

0 Comments