banner

മാലാഖമാരാണവർ, കാര്യം പത്ത് രൂപയാണെങ്കിലും അതിനൊരു മനുഷ്യൻ്റെ മാനത്തിൻ്റെ വിലയുണ്ടായിരുന്നു; ചിന്നക്കടയിലെ പിങ്ക് പൊലീസിനെപ്പറ്റി മാധ്യമ പ്രവർത്തകൻ

"അഷ്ടമുടി ലൈവിൻ്റെ അഷ്ടമുടിയിലെ താല്ക്കാലിക ഓഫീസിലെ ബിൽ തുക കൊവിഡ് സാഹചര്യത്തിൽ അടയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് എഡിറ്റർ ഇൻഷാദ് സജീവ് സി.കെ.പി യിലെ ബി.എസ്.എൽ.എൽ ഓഫീസിലേക്ക് പോകാനിറങ്ങിയത്."

സമയം 4.00 മണി മറ്റ് കാരണങ്ങൾ മൂലം കൂടെ വരാമെന്ന് സമ്മതിച്ചവർ കാലുമാറിയത് കാരണം കാരണം ബസ് തന്നെ ശരണം. 4.05 ൻ്റെ ബസിൽ സി.കെ.പിയിലേക്ക് മറ്റൊന്നും മനസ്സിലില്ലാത്തത് കാരണം ബിൽ തുകയും മറ്റ് കുറച്ച് കാശും മാത്രമാണ് കൈവശമുള്ളത് വഴിയിലെവിടെയോ നൂറ് രൂപയോളം കൈമോശം വന്നതറിയാതെ ഞാൻ സി.കെ.പി യിൽ ഇറങ്ങി ബി.എസ്.എൽ.എൽ ഓഫീസിലേക്ക് നടന്നടുത്തു. ചില കാരണങ്ങളാൽ ബിൽ തുക അടയ്ക്കാൻ കഴിയില്ലെന്നറിയിച്ചതോടെ ഇനിയെന്തെന്ന എൻ്റെ മറുചോദ്യത്തിന് ചിന്നക്കടയിൽ അടയ്ക്കാൻ കഴിയും എന്നറിയിച്ചു, നേരെ ബസ് സ്റ്റോപ്പിലേയ്ക്ക്.

സമയം 4.28 ഇനി ബാക്കിയുള്ളത് 32 മിനിറ്റുകൾ മാത്രമാണ്. ആദ്യം വന്ന ബസ്സിൽ കയറി നേരെ ചിന്നക്കടയിലേക്ക് കൈയ്യിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ട വിവരം ഞാൻ മനസ്സിലാക്കുന്നത് അപ്പോഴാണ്. വളരെ നാളുകൾക്ക് മുമ്പാണ് ബസ് യാത്ര നടത്തിയത്. ചാർജ്ജ് നിരക്ക് അറിയാത്തത് മൂലം കണ്ടക്ടറുടെ അടുത്തേയ്ക്ക് പത്ത് രൂപ നീട്ടി... 'ഒരു ചിന്നക്കട... ചോദ്യഭാവത്തിൽ കണ്ടക്ടർ എന്നെ ഒന്നു നോക്കി, പുഞ്ചിരിയോടെ ടിക്കറ്റ് നിരക്ക് പതിമൂന്നാണ് എന്ന് പറഞ്ഞു, എങ്കിൽ ബാക്കി നൽകാനായി പോക്കറ്റിൽ തപ്പിയപ്പോൾ അമളി മനസ്സിലായി ഇനി കൈവശം ബിൽ തുക മാത്രമേ ഉള്ളു. എന്തും വരട്ടെ എന്ന് നിനച്ച് അതിൽ നിന്ന് പത്ത് രൂപ നീട്ടി അത് വാങ്ങി ടിക്കറ്റ് നൽകി കണ്ടക്ടർ മുന്നോട്ടേക്ക് പോയതും ഞാൻ തല തിരിച്ച് ഇനിയെന്തെന്ന ചോദ്യത്തിൽ പുറത്തേക്കും നോക്കി.

സമയം 4.48 ഓടിപ്പിടിച്ച് ബിഎസ്എൽഎൽ ഓഫീസിൽ എത്തിയതും. ബിൽ കൗണ്ടർ അടച്ചെന്ന് എന്നോട് പറഞ്ഞു (മാന്യമായി അല്ലെങ്കിലും അവർ പറഞ്ഞതിൽ ശരിയുണ്ട് എന്ന് ഞാൻ കരുതുന്നു) നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കണേ... ചെയ്യാൻ വന്ന ഒരു കാര്യവും നടക്കാത്ത ഒരു മനുഷ്യൻ്റെ അവസ്ഥ!

ബിഎസ്എൽഎൽ ഓഫീസിന് മുന്നിലേക്കിറങ്ങി. അലസമായി നിന്ന എൻ്റെ മനസ്സിലേക്ക് സുഹൃത്തിൻ്റെ മുഖം ഓർമ്മ വന്നു പുള്ളിയെ വിളിച്ച് കാര്യം ധരിപ്പിച്ചു, പുള്ളി അതേ കോളിൽ തിരുവനന്തപുരത്തെ ബിഎസ്എൽഎൽ കാര്യാലയത്തിലേക്ക് വിളിച്ചു. എടുത്തത് ജി.എം ആണ് എന്നാണ് അറിയാൽ കഴിഞ്ഞത്. തുടർന്ന് എനിക്ക് കണക്ട് ചെയ്തു തന്നു അദ്ദേഹത്തോട് ഞാൻ കാര്യം വിവരിച്ചു. അദ്ദേഹം ആദ്യം എന്നെ സമാധാനിപ്പിച്ചു ശേഷം കൗണ്ടറിലുള്ള ആളുടെ കൈയ്യിലേക്ക് ഫോൺ നൽകാൻ ആവശ്യപ്പെട്ടു നൽകിയെങ്കിലും അവർ വാങ്ങിയില്ല കൊല്ലം ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ്റെ മുന്നിലേക്ക് ആ ഫോൺ കോളുമായി ഞാൻ നടന്നു ചെന്നു ആ നല്ല മനുഷ്യൻ ആദ്യം അദ്ദേഹത്തെയും പിന്നെ എന്നെയും കേട്ട ശേഷം ഒരു വിധത്തിൽ ബിൽ തുക കൗണ്ടറിലുള്ള ആൾക്ക് നൽകി ശേഷം ബിൽ നൽകാൻ ആവശ്യപ്പെട്ടു. എന്നിട്ട് എന്നോട് പറഞ്ഞു നാളെ ബിൽ ഇവിടെ നിന്ന് അടയ്ക്കും പോയിക്കോളു.

പ്രശ്നങ്ങൾക്കിടയിൽ തിരികെ പോകാനുള്ള ബസ്സ് നിരക്ക് നഷ്ടപ്പെട്ട വിവരം ഞാനും മറന്നു. ചിന്നക്കട സ്റ്റാൻഡിലേക്ക് കടക്കവേയാണ് ഇനി കാശൊന്നും കയ്യിലില്ലെന്ന് വീണ്ടും മനസ്സിലായത്. ഇനിയെന്ത് ചെയ്യുമെന്ന് നിനച്ചങ്ങനെ നില്ക്കവേയാണ് സമീപത്ത് പെട്രോളിംഗ് നടത്തുന്ന പിങ്ക് പൊലീസിൻ്റെ വാഹനം ശ്രദ്ധയിൽപ്പെട്ടത് കുറച്ച് ശങ്കയോടെയാണ് എങ്കിലും പത്ത് രൂപ തരുമോ? എന്നാവശ്യപ്പെട്ടു. അതിനിടയിൽ മാധ്യമ പ്രവത്തകനാണെന്നും പണം ബാക്കിയൊന്നും കൈയ്യിലില്ലെന്നും ഞാൻ പറഞ്ഞപ്പോൾ ആ മേഡം പറഞ്ഞത് " താങ്കൾക്ക് ഞാൻ പത്ത് രൂപ തരുന്നതിന് താങ്കൾ മാധ്യമ പ്രവർത്തകനാകണമെന്നൊന്നുമില്ല ". ഒരു പുഞ്ചിരി നൽകി പേര് ചോദിച്ചെങ്കിലും ഒന്നും പറയാതെ ചിരി മാത്രം തിരികെ തന്നു!

ഒരു പക്ഷെ പത്ത് രൂപയോ പിങ്ക് പൊലീസോ അല്ല വിഷയം അവസ്ഥ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയുന്ന ആ മേഡം ഇങ്ങനെയെത്രയെത്ര പത്ത് രൂപാ നോട്ടുകൾ നൽകി പലരുടെയും ജീവിതം തന്നെ മാറ്റി മറിച്ചിട്ടുണ്ടെന്നതിന് ആശ്ചര്യം മാത്രമാണ് മനസ്സിൽ നിറയേ.

മേഡം, താങ്കളിത് കാണുകയാണെങ്കിൽ 8907887883 എന്ന നമ്പരിലേക്ക് ഒന്നു വിളിക്കുക. അഷ്ടമുടി ലൈവിൻ്റെ കടപ്പാടറിയിക്കാനാണ്.......

Post a Comment

0 Comments