banner

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പീഡനം, അമ്മയുടെ സുഹൃത്ത് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

വിതുര : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പെരിങ്ങമ്മല അഗ്രിഫാം കണ്ടാളംകുഴി തടത്തരികത്തു വീട്ടിൽ അമൃതലാൽ( 19), വിതുര കല്ലാർകൊങ്ങ മരുതുമ്മൂട്ടിൽ ശരണ്യ വിലാസത്തിൽ ശിവജിത്ത് (22) , തൊളിക്കോട് വിനോബാനികേതൻ അരുവിക്കരക്കോണം അപർണ വിലാസത്തിൽ സാജുക്കുട്ടൻ( 54 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിതുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ നിയമപ്രകാരമുള്ള മൂന്ന് കേസുകളിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വിതുര സ്വദേശിയായ 16 കാരിയെ പീഡനത്തിരയാക്കിയ കേസിലാണ് ഒന്നാം പ്രതിയായ അമൃതലാലിനെ അറസ്റ്റ് ചെയ്തത് . വിതുര സ്വദേശിയായ മറ്റൊരു 17 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസുകളിലാണ് പെൺകുട്ടിയുടെ സുഹൃത്തായ ശിവജിത്തിനെയും , പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സജുക്കുട്ടൻ എന്നയാളെയും അറസ്റ്റ് ചെയ്തത്. വിതുര സ്റ്റേഷൻ പരിധിയിലെ ട്രൈബൽ കോളനിയിൽ പോലീസ് പട്രോളിംഗിനിടയിൽ അർദ്ധരാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നുമാണ് പീഡനത്തെപറ്റി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് എ. എസ്. പി രാജ്പ്രസാദ് ഐപിഎസ്, വിതുര എസ്എച്ച്ഒ ശ്രീജിത്ത് , എസ്ഐ സുധീഷ് , ജിഎസ്ഐ സതികുമാർ , എഎസ്ഐമാരായ സജു , പത്മരാജ് , എസ്. സി. പി. ഒ മാരായ പ്രദീപ് , രജിത് , സിപിഒ ഹാഷിം , ഡബ്ലിയു സിപിഒ സിന്ധു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .

Post a Comment

0 Comments