banner

നിറഞ്ഞ് കവിഞ്ഞ് തോടുകൾ, കൊല്ലത്ത് മൂന്ന് വയസ്സുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

സുബിൽ കുമാർ
കൊട്ടാരക്കര / നെല്ലിക്കുന്നം : മടത്തറയിൽ  നാടോടി ദമ്പതികളുടെ മൂന്ന് വയസ്സ് പ്രായമുള്ള ആൺകുട്ടിയെ തോട്ടിൽ ഒഴുക്കിൽ അകപ്പെട്ട് കാണാതായി. ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയാണ് സംഭവം. കുട്ടിയെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.

പ്രദേശത്ത് മഴനിലനില്ക്കുന്നുണ്ട് ഇത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുകയാണ്. മുങ്ങൽ വിദഗ്ദർ ഉൾപ്പെടെയുള്ളവരാണ് സംഭവസ്ഥലത്ത്  രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മഴവെള്ളപ്പാച്ചിലിൽ തോട്ടിൽ നിറയെ വെള്ളം കയറിയിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പ്രാഥമിക വിവരം ഇങ്ങനെ:
മൈസൂരിൽ നിന്ന് എത്തി പ്രദേശത്ത് തമ്പടിച്ച് താമസിച്ചു വരുകയായിരുന്നു ഈ കുടുംബം. കാണാതായ കുട്ടിയുടെ അച്ഛനും അമ്മയും തമ്മിൽ ഇന്നലെ വൈകിട്ടോടെ ചെറിയ രീതിയിലുള്ള വഴക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കുട്ടിയെ കാണാതായത് തുടർന്നാണ് ഇവർ താമസിക്കുന്നതിന് വശത്തുകൂടി ഒഴുകുന്ന തോട്ടിൽ തിരച്ചിൽ ആരംഭിച്ചത്.

إرسال تعليق

0 تعليقات