banner

നൂറിൻ്റെ നിറവിൽ തൃക്കരുവ എസ്എൻവി സംസ്കൃത ഹൈസ്കൂൾ, വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് തുടക്കമായി

കാഞ്ഞിരംകുഴി : തൃക്കരുവ എസ്എൻവി സംസ്കൃത ഹൈസ്കൂളിലെ നൂറാം വാർഷികത്തിൻ്റെ സമാപന സമ്മേളനത്തിന് ആഘോഷപൂർവ്വമായ തുടക്കമായി. ഇന്ന് രാവിലെ പത്തുമണിയോടെ സ്കൂൾ അങ്കണത്തിലെ ഗുരുദേവന്റെ പ്രതിമയ്ക്ക് മുന്നിൽ ദീപം തെളിയിച്ച് തുടർന്ന് ദൈവദശകം ആലപിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന യോഗത്തിൽ സ്കൂൾ മാനേജർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി അനിത ടീച്ചർ സ്വാഗതം ആശംസിച്ചു. എസ്.ആർ.ജി കൺവീനർ ശ്രീമതി ലേഖ കെ സ്കൂൾ ചരിത്രം അവതരിപ്പിച്ചു. അധ്യാപകരായ ശ്രീ ബാബുരാജ്, ശരത് ശ്രീധർ, അലക്സ് ലിഷ, ബിന്ദു, സുമ, ലൈലാ എന്നിവരും ഓഫീസ് സ്റ്റാഫ് അംഗങ്ങളായ നൗഷാദ്, ഷാ, നൗഫൽ, എന്നിവരും ആശംസകളർപ്പിച്ചു. 

പൂർവ്വവിദ്യാർത്ഥികളും സമാപന സമ്മേളനത്തിന് ആശംസയും സന്തോഷവും പങ്കിടാൻ സ്കൂൾ അങ്കണത്തിൽ എത്തിയിരുന്നു. തുടർന്ന് നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ സംഷിപ്ത അവതരണവും നടന്നു.




Post a Comment

0 Comments