banner

അതിശക്തമായ മഴ, വീട് ഇടിഞ്ഞ് ഏഴ് മാസം പ്രായമുള്ള കുട്ടിയുൾപ്പെടെ രണ്ട് കുട്ടികൾ മരിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം : കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. എട്ട് വയസ്കാരിയായ റിസ്‌വാന (8), ഏഴ് മാസം പ്രായമുള്ള റിൻസാന എന്നീ കുട്ടികളാണ് മരിച്ചത്. പുലർച്ചെ അഞ്ചര കഴിയേയാണ് സംഭവം. 

സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിൻ്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇവരുടെ മാതാപിതാക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

മലപ്പുറം കരിപ്പൂർ മാതംകുളം എന്ന സ്ഥലത്താണ് അപകടം നടന്നത്.  ഇതേ തുടർന്നാണ് കുഞ്ഞുങ്ങൾ മരിച്ചത്.  നാട്ടുകാരും ഫയർഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments