ഓയൂർ(കൊല്ലം) : നെടുമൺകാവ് കൽഞ്ചിറ ആറ്റിൽ കുളിക്കാനിറങ്ങവെ രണ്ട് എൻജിനീയറിങ് വിദ്യാർത്ഥികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്.
കൊല്ലം കരിക്കാേട് ടി.കെ.എം എൻജീനീയറിങ് കാേളജ് വിദ്യാർത്ഥികളായ കണ്ണൂർ സ്വദേശിയായ റിയാസ് (21), കാസർകാേട് കാഞ്ഞങ്ങാേട് അർജ്ജുൻ (21) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച വെെകിട്ട് 4.30 ഓടെ നെടുമൺകാവ് ജങ്ഷനിൽ നിന്ന് ഓട്ടോയിൽ അഞ്ച് വിദ്യാർത്ഥികൾ കൽച്ചിറ പള്ളിക്ക് സമീപത്തെ ആറിൽ എത്തുകയായിരുന്നു. ഇവിടെ വെെദ്യുതി ലെെൻ പാെട്ടി കിടക്കുന്നത് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന് ഇതിലൊരാൾ വെെദ്യുതി ലെെനിൽ കയറി പിടിച്ചു.
ഇത് കണ്ട സുഹൃത്തുക്കളിൽ ഒരാൾ ഷാേക്കേറ്റ വിദ്യാർത്ഥിയെ രക്ഷിക്കുന്നതിനായി സമീപത്തെ മരത്തിന്റെ കമ്പ് ഒടിച്ച് അടിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒടുവിൽ ഈ വിദ്യാർത്ഥി പ്രിയ സുഹൃത്തിനെ കയറി പിടിക്കുകയായിരുന്നു. ബാക്കി മൂന്ന് പേർ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും ഷാേക്കേറ്റവർ മരണപ്പെടുകയായിരുന്നു.
0 Comments