banner

വാർത്തകളിതുവരെ: കൊവിഡിൽ തുടങ്ങി മാർക്ക് ജിഹാദ് വരെ

ടെസ്റ്റിൽ കുറവുണ്ട് കണക്കിലതില്ല,
സംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 
അതേ സമയം, 12.37 ആണ് ഇന്നലത്തെ ടിപിആർ നിരക്ക്. 141 കോവിഡ് മരണം സ്ഥിരീകരിച്ചു. 15,808 പേർ രോഗമുക്തി നേടി.

തുടരെ അപകടങ്ങൾ, ഇരുചക്ര വാഹനങ്ങളിൽ ഇനി കുട ചൂടി യാത്ര പാടില്ലെന്ന് ഉത്തരവ്. 
ഗതാഗത കമ്മീഷണർ എം.ആർ.അജിത്കുമാറാണ് ഉത്തരവ് പുറത്തിറക്കിയത്. കുട ചൂടി പിൻസീറ്റിലിരുന്നുള്ള യാത്ര അപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു.
തുടർന്ന് ഇവ പ്രസ്താവിച്ച് ആ.ർ.ടി.ഒമാർക്ക് നിർദേശം നൽകി. നിലവിലെ ഗതാഗത നിയമപ്രകാരം കുട നിവർത്തിപ്പിടിച്ചുള്ള യാത്ര നിയമവിരുദ്ധമാണ്. എന്നാൽ ഇത് കർശനമായി നടപ്പാക്കുകയോ, നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിരുന്നില്ല. അപകടങ്ങൾ വർധിച്ചതിനാലാണ് വാഹന പരിശോധനയിൽ ഇത്തരം യാത്രക്കാർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
വാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും നിയമം ബാധകമാണ്. ആയിരം മുതൽ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമെന്നാണ് ഗതാഗതവകുപ്പിന്റെ വിശദീകരണം.

സേവനങ്ങൾക്ക് പണം വേണ്ട, ഈക്കാര്യത്തിൽ തീരുമാനം
സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷ ഫീസ് ഒഴിവാക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനമായതായി പത്രക്കുറിപ്പ്. ഒരു പ്രാവശ്യം നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റ് ഗവൺമെന്റ് ഓഫീസുകളിലെ ആവശ്യങ്ങൾക്ക് കൂടി ഉപയോഗപ്രദമാക്കാം. കൂടാതെ അപേക്ഷ ഫീസ് ചുരുക്കാനും ഒരു പേജിൽ പരിമിതപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
അറ്റസ്റ്റേഷന്‍ ഒഴിവാക്കും.ഗസറ്റഡ് ഓഫീസര്‍മാരും നോട്ടര്‍ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തേണ്ട ആവശ്യം ഇനി ഉണ്ടാകില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.

കളി ചിരികൾക്ക് ആറ് ദിനങ്ങൾ, സ്‌കൂളുകളില്‍ നവംബർ ഒന്ന് മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസം. ഇതോടൊപ്പം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണവും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആദ്യ ഘട്ടത്തിൽ എല്ലാ ദിവസവും ഉച്ചവരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താന്‍ അനുവദിക്കുക.
ആയിരം കുട്ടികളിൽ കൂടുതലുള്ള സ്‌കൂളില്‍ 25 ശതമാനം പേര്‍ ഒരു ദിവസം സ്‌കൂളില്‍ വന്നാല്‍ മതി. ഓരോ ബാച്ചും തുടര്‍ച്ചയായ മൂന്നുദിവസം എന്ന രീതിയിലാണ് ക്രമീകരണം. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പുവരുത്തും. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും മന്ത്രി.

അപ്രതീക്ഷിത മഴ, സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളും വില.
സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇവയുടെ വിലയുടെ ഇരട്ടിയോളം വില വര്‍ധിച്ചു.  
കേരളത്തിലേക്കു പച്ചക്കറിയെത്തുന്ന തമിഴ്നാട്ടിലും കർണാടകയിലും മഴയിൽ കൃഷി നശിച്ചത് വിലക്കയറ്റത്തിനു കാരണമായെന്ന് കച്ചവടക്കാർ പറയുന്നു.

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ വേണമെന്ന എൻ സി ബിയുടെ വാദം തള്ളിയ കോടതി. ആര്യൻ ഖാൻ ഉൾപ്പെടെയുള്ള ഏഴ് പേരുടെ 14 ദിവസത്തെ ജുഡീഷ്യൻ കസ്റ്റഡിയിൽ തുടരുമെന്നും അറിയിച്ചു. അതേസമയം, ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് 11 മണിക്ക് പരിഗണിക്കും.

അതിജീവനം, വിദേശ വിനോദസഞ്ചാരികൾക്കായി വാതിൽ തുറക്കാനൊരുങ്ങി ഇന്ത്യ. 
ഈ മാസം 15 മുതൽ കാർഡ് വിമാനങ്ങളിൽ വരുന്ന വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. നവംബർ 15 മുതൽ എല്ലാവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർത്തി വച്ച ടൂറിസ്റ്റ് വീസ ഒന്നര വർഷത്തിന് ശേഷമാണ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രണ്ട് ഘട്ടമായാകും ടൂറിസ്റ്റ് വിസകൾ പൂർണ്ണമായും പുനരാരംഭിക്കുക. ഈ മാസം 15 മുതൽ, ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന, വിദേശ വിനോദ സഞ്ചാരികൾക്ക് വിസ അനുവദിക്കും. നവംബർ 15 മുതൽ സാധാരണ വിമാനങ്ങളിൽ വരുന്നവർക്കും വിദേശ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അർഹതയ്ക്കുള്ള അംഗീകാരം, സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം താൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാഖ് ഗുർണയ്ക്ക്. 
സ്വർണ മെഡലും പത്ത് മില്യൺ സ്വീഡിഷ് കോർണറുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക.
1986 ൽ വോളെ സോയിങ്കയ്ക്ക് ശേഷം ഇതാദ്യമായാണ് കറുത്ത വംശജനായ ആഫ്രിക്കൻ സ്വദേശി സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്നത്.

കർഷകരെ വിടാതെ, കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയതായി ആരോപണം
ഹരിയാനയിൽ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച കർഷകർക്കിടയിലേക്ക് ബിജെപി എംപിയുടെ കാർ ഇടിച്ചു കയറ്റിയതായി ആരോപണം. കുരുക്ഷേത്ര എംപി നയാബ് സൈനിയുടെ വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന് കർഷകരുടെ പ്രതിനിധികൾ ആരോപിച്ചു. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റതായാണ്.

മഴയിൽ കുതിർന്ന്, ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടി-20 മത്സരം റദ്ദാക്കി. 
മഴയെ തുടർന്ന് മത്സരം റദ്ദാക്കുകയായിരുന്നു. 15.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ തുടരുകയായിരുന്നു ഇന്ത്യ എന്നാൽ 131 റൺസ് എടുത്തുനിൽക്കെ മഴയെ തുടർന്ന് ഇന്ത്യയുടെ ബാറ്റിംഗ് അവസാനിച്ചിരുന്നു. 49 റൺസ് നേടി പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇന്ത്യൻ ബാറ്റർമാർക്കെല്ലാം തുടക്കം ലഭിച്ചു. ഓസ്ട്രേലിയക്കായി ആഷ്‌ലി ഗാർഡ്നർ 2 വിക്കറ്റ് വീഴ്ത്തി.

ഒഴിവ് നികത്തി, ചെറിയാൻ ഫിലിപ്പ്‌ ഇനി ഖാദി ബോർഡ് വൈസ് ചെയർമാൻ. 
ഖാദി ബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചെന്ന് കാണിച്ച് സർക്കാർ ഉത്തരവ്. ശോഭനാ ജോർജ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ഇരുവരും കോൺഗ്രസ് വിട്ട് സിപിഐഎംലേക്ക് കുടിയേറിയവരാണ്.

അടിയുടെ സമയം, ബെവ്‌കോയുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. 
മുൻപ് പ്രവർത്തിക്കും പോലെ രാവിലെ 10 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നാളെ മുതൽ പുതിയ സമയക്രമീകരണത്തിൽ പ്രവർത്തിക്കാം.

ഒഴിവാക്കി, സംസ്ഥാനത്ത് നിന്നുള്ള രണ്ട് പേരുടെ പേരുകൾ ഒഴിവാക്കി ബിജെപി
ബി ജെ പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭാ സുരേന്ദ്രനെയും അൽഫോൺസ് കണ്ണന്താനത്തേയും മാറ്റി. ഇന്നലെ പുനഃസംഘടിപ്പിച്ച ബിജെപി ദേശീയ നിർവാഹക സമിതിയിലാണ് ഇരുവരെയും ഒഴിവാക്കിയത്. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരനും വി. മുരളീധരനും സമിതിയിൽ ഇടംപിടിച്ചു. പി. കെ കൃഷ്ണദാസ്, ഇ. ശ്രീധരൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളാകും. എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായും ടോം വടക്കൻ വക്താവായും തുടരും. 

ഒഴിഞ്ഞുമാറി, ശോഭാ സുരേന്ദ്രൻ വിഷയം ഗൗനിക്കാതെ വി മുരളിധരൻ
സംഭവത്തെക്കുറിച്ച് പ്രതികരിച്ച വി മുരളിധരൻ. ശോഭാ സുരേന്ദ്രനെ മാറ്റിയതെന്തിനെന്ന് അഖിലേന്ത്യ പ്രസിഡന്റിനോട് ചോദിക്കണമെന്ന് പരിഹാസരൂപേണ പറഞ്ഞു. ശോഭാ സുരേന്ദ്രൻ ഇപ്പോഴും പാർട്ടി ഭാരവാഹിയാണെന്നും വി മുരളീധരൻ വ്യക്തമാക്കി.

വിജയക്കൊടി, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് ആറ് വിക്കറ്റ് ജയം. 
135 വിജയലക്ഷ്യം പൂർത്തിയാക്കിയ പഞ്ചാബിന് ചെന്നൈ ഉയർത്തിയ വെല്ലുവിളി തടയാനായി. 42 പന്തില്‍ ഏഴ് ഫോറും എട്ട് സിക്സും പറത്തി 98 റണ്‍സുമായി പുറത്താകാതെ നിന്ന കെ എൽ രാഹുലാണ് പ‌ഞ്ചാബിന്‍റെ വിജയം എളുപ്പമാക്കിയത്. 13 റണ്‍സെടുത്ത ഏയ്ഡന്‍ മാക്രമാണ് പഞ്ചാബിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.
ഇതോടെ പഞ്ചാബ് കിംഗ്സ് പോയന്‍റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി

ഇത് ആളാവാനുള്ള ജിഹാദ്, കേരളത്തിൽ മാർക്ക് ജിഹാദ് ഉണ്ടെന്ന ആരോപണവുമായി പ്രൊഫസർ രാകേഷ് പാണ്ഡെ രംഗത്ത് 
ഇതോടെ കഴിഞ്ഞ വർത്താ പകൽ പ്രക്ഷുപ്തമായി.  സംസ്ഥാനത്ത് നൂറു ശതമാനം മാർക്ക് നൽകാൻ ആസൂത്രിത ഗൂഢാലോചന നടക്കുന്നുണ്ടെന്നും. കുറച്ച് വർഷമായി കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് നൂറു ശതമാനം മാർക്ക് ലഭിക്കുന്നതായും. വിഷയത്തിൽ ഡൽഹി സർവകലാശാല വിസിക്ക് പരാതി നൽകുമെന്നുമാണ് പ്രൊഫസർ രാകേഷ് പാണ്ഡെയുടെ പക്ഷം ഇതോടെ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

Post a Comment

0 Comments