കടയ്ക്കാവൂർ സ്വദേശിയായ യുവതിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. വാടക വീട് തിരക്കി ഇറങ്ങിയ യുവതിയാണ് പീഡനത്തിനിരയായത്. വടശ്ശേരിക്കോണം ഭാഗത്ത് വാടകവീട് അന്വേഷിച്ചെത്തിയ യുവതിയെ സമീപിച്ച ഷാക്കർ, താൻ വീട് തരപ്പെടുത്തി നൽകാമെന്ന് യുവതിയെ വിശ്വസിപ്പിച്ചു. വീട് നോക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടെ, യുവതിക്ക് വാടക വീട് തരപ്പെടുത്തി കൊടുത്ത പ്രതി അവിടെവെച്ചും പീഡനത്തിനിരയാക്കി. മാത്രമല്ല ഇവിടെ മുറിയിൽ ഉണ്ടായിരുന്ന 40,000 രൂപയും യുവതിയുടെ സ്കൂട്ടറും കൈക്കലാക്കി പ്രതി കടന്നുകളയുകയായിരുന്നു.
ചടയമംഗലത്തും മറ്റുമായി ഒളിവിൽ കഴിഞ്ഞിരുന്ന ഷാക്കർ ദളവാപുരത്ത് താമസിക്കുന്ന സഹോദരിയെ കാണുന്നതിനായി എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് റൂറൽ എസ്.പി പി.കെ. മധുവിൻ്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി. നിയാസിൻ്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാനുപയോഗിച്ച കാറും തട്ടിയെടുത്ത സ്കൂട്ടറും പൊലീസ് കണ്ടെടുത്തു.
പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ ഫിറോസ്ഖാൻ, എ.എസ്.ഐ ബിജുകുമാർ, സുനിൽരാജ്, ഡിവൈ.എസ്.പിയുടെ കുറ്റാന്വേഷണ സംഘത്തിലെ എസ്.ഐ ഗോപകുമാർ, ഹരീഷ്, ഷൈജു, കണ്ണൻ പിള്ള, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
0 Comments