മുതിർന്ന നേതാക്കളുടെ അഭിപ്രായം ഉൾപ്പെടുത്തിയാണ് പുനഃസംഘടനയ്ക്ക് മാറ്റങ്ങൾ വരുത്തിയതെന്നും, നിശ്ചയിച്ച പ്രോട്ടോക്കോളുകളിൽ ഇളവ് വരുത്തിയത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ടിയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. പുനഃസംഘടനയോടെ സ്ഥാനം ഇല്ലാതാകുന്നവർക്ക് അർഹമായ സ്ഥാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലല്ല പട്ടിക തയാറാക്കിയതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
കെപിസിസി ഭാരവാഹി പട്ടികയിൽ ഉടലെടുത്ത കലഹം ഇല്ലാതാക്കാൻ ദേശിയ നേത്യത്വം ഇടപെട്ടിരുന്നു. സംസ്ഥാന നേത്യത്വത്തിന്റെ നിർദേശപ്രകാരം അധ്യക്ഷൻ ഉൾപ്പടെ പരമാവധി 51 അംഗ കെ.പി.സി.സി എന്നതാണ് തീരുമാനം. വൈസ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല നൽകും. 3 വൈസ് പ്രസിഡന്റുമാർ, 16 ജനറൽ സെക്രട്ടറിമാർ, 27 എക്‌സിക്യൂട്ടീവ് അംഗങ്ങൾ, എന്നിവരാകും ഉണ്ടാകുക.
0 Comments