banner

പകരംവീട്ടി പ്രകൃതി, അഷ്ടമുടി ബോട്ട് ജെട്ടിയിൽ മാലിന്യ തിര

ചിത്രങ്ങൾ: സമീപവാസിയായ അർഷാദ് ഈ സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക്ക് എടുത്ത് മാറ്റുന്നു (ഇടത് ), സമീപത്ത് കളിക്കാനെത്തിയ കുട്ടികൾ (വലത് )

അഷ്ടമുടി :  അഷ്ടമുടി കായലിൽ തള്ളിയ മാലിന്യങ്ങൾ തിരയിലുയർത്തി കരയിലിട്ട് അഷ്ടമുടിക്കായൽ. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ബോട്ട് ജെട്ടിയിലാണ് കായലിൽ തള്ളിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശക്തമായ തിരയിലൂടെ കരയിലേക്ക് തള്ളി പ്രകൃതി പകരം വീട്ടിയത്.

തുടർന്ന്, ഇവിടെ അടിഞ്ഞുകൂടിയ മാലിന്യം സമീപവാസിയായ അർഷാദും പ്രദേശവാസികളും ചേർന്ന് സമീപത്ത് കുട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കായലിൽ ജലനിരപ്പ് ഉയർന്നപ്പോഴാണ് പ്ലാസ്റ്റിക്ക് മാലിന്യം കരയിലേക്ക് വന്നു പതിച്ചത്. ഇതിന് മുമ്പും ഇത്തരം കാഴ്ചകൾ അഷ്ടമുടി കായലിലുണ്ടായിട്ടുണ്ട്.

അതേ സമയം, ഇതിനൊടൊപ്പം ബോട്ട്ജെട്ടിയിൽ അടിഞ്ഞുകൂടിയ പായൽ ബോട്ട് യാത്രക്കാർക്കും കായൽ ഭംഗി ആസ്വദിക്കുവാൻ എത്തുന്നവർക്കും മാർഗ്ഗ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ ചവിട്ടി നടക്കുമ്പോൾ ത്വക് രോഗം ഉണ്ടാകുമോയെന്ന ഭയവും സമീപത്ത് കളിക്കാനെത്തുന്ന കുട്ടികളെ ഉദ്ധരിച്ച് പ്രദേശവാസികൾ പങ്ക് വെച്ചു.




إرسال تعليق

0 تعليقات