banner

കൊല്ലത്ത് മത്സ്യബന്ധന വലയിൽ അകപ്പെട്ട് തിമിംഗലം, ഒഴിവായത് വൻ ദുരന്തം


കൊല്ലം : അഴീക്കലില്‍ കടപ്പുറത്ത് നിന്ന് പോയ വള്ളത്തിലെ മത്സ്യബന്ധന വലയിൽ അകപ്പെട്ട് തിമിംഗലം.  തൊഴിലാളികളുടെ റിങ്ങ്‌സീല്‍ വലയിലാണ് തിമിംഗലം അകപ്പെട്ടത്. തിമിംഗലം ഇടത്തരം വളർച്ചയുള്ളതായിരുന്നു. തീരത്തുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരെ ആയിരുന്നു സംഭവം. 

അതേസമയം, ഇത്തരത്തിൽ തിമിംഗലം വലയിൽ അകപ്പെട്ടാൽ വള്ളത്തിനും ജീവനുകൾക്കും നഷ്ടം വരെ സൃഷ്ടിച്ചേക്കാം. ഇവിടെ അതുണ്ടായില്ല എന്ന സന്തോഷത്തിലാണ് മത്സ്യതൊഴിലാളികൾ. തിമിംഗലത്തെ വലയില്‍ നിന്ന് പുറത്താക്കി രക്ഷ നൽകാൻ വള്ളത്തിലുണ്ടായിരുന്നർ ശ്രമിച്ചെങ്കിലും ശ്രമം പരാജപ്പെട്ടു. എന്നാൽ കുറച്ച് കഴിയേ തിമിംഗലം സ്വയം വല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഇവർക്ക് വല നഷ്ടമായി.

കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലര്‍ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടെ കേരള തീരത്ത് നീലതിമിംഗലത്തിന്റെ സാന്നിധ്യം സംബന്ധിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഴിഞ്ഞത്തിനടുത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണ്‍ മുഖേനയാണ് കേരളത്

 തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. കേരള തീരത്തും തിമിംഗലമുണ്ടെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്.

കുറഞ്ഞ ആവൃത്തിയിലുള്ള ഹ്രസ്വമായ ശബ്ദവീചികളുടെ പരമ്പരയാണ് ശബ്ദരേഖ. 188 ഡെസിബല്‍സ് ശബ്ദമാണ് നീലത്തിമിംഗിലങ്ങള്‍ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റര്‍ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയും. 8090 വര്‍ഷമാണ് ആയുര്‍ദൈര്‍ഘ്യം. മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ ആണ് സഞ്ചാര വേഗം. കൂട്ടം കൂടല്‍, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരല്‍ എന്നിവയുള്‍പ്പെടെയുള്ള ആശയവിനിമയത്തിനുള്ളതാണ് ശബ്ദം.

അതേസമയം, ഇന്ത്യന്‍ തീരക്കടലിനടുത്ത് തിമിംഗലമുണ്ടോയെന്നറിയാന്‍ അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദീപാനി സുറ്റാറിയ, കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ ബിജുകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം ഗവേഷണം നടത്തി വരികയാണ്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മാര്‍ച്ചില്‍ ആണ് ഹൈഡ്രോ ഫോണ്‍ സ്ഥാപിച്ചത്. ജൂണില്‍ ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്തു. 

Post a Comment

0 Comments