banner

നാട്ടിൽ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?, നാട് കാണാൻ ഇറങ്ങിയ കാട്ടുപോത്ത് വയറലായി: വീഡിയോ

സുജിത്ത് കൊട്ടിയം
തിരുവനന്തപുരം : ആര്യനാട്
പഞ്ചായത്തിലെ ജനവാസ മേഖലയിൽ
കാട്ടുപോത്തിറങ്ങി. തിങ്കളാഴ്ച രാവിലെയാണ് കാട്ടുപോത്ത്
നാടിനെ വിറപ്പിച്ച് സ്വൈര്യ വിഹാരം
നടത്തിയത്. ജനവാസ കേന്ദ്രത്തിലൂടെ
സജീവമായി നടന്ന കാട്ടുപോത്ത്
ചിലയിടങ്ങളിൽ കൃഷി നശിപ്പിച്ചതായും
നാട്ടുകാർ ആരോപിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ഭീമാകാരനായ
കാട്ടുപോത്ത് റോഡിലൂടെ കടന്നു വന്നത്.

പോത്തിനെ കണ്ട് ഓടി മാറിയതിനെ
തുടർന്നാണ് പലരും രക്ഷപെട്ടത്. എന്നാൽ ആളുകളെയോ വാഹനങ്ങളെയോ കാട്ടുപോത്ത് ആക്രമിച്ചിട്ടില്ല. ആര്യനാട് ഗ്രാമപഞ്ചായത്തിലെ
തേവിയാരുകുന്ന്, ആനക്കയത്തുംമൂല,
മഞ്ചാടി നിന്നവിള എന്നീ ജനവാസ
കേന്ദ്രങ്ങളിലാണ് രാവിലെ കാട്ടുപോത്ത്
ഇറങ്ങിയത്. രണ്ട് മണിക്കൂറോളം കാട്ടുപോത്ത് പ്രദേശത്ത് കറങ്ങി നടന്നു.




Post a Comment

0 Comments